Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

80തവണ ചൂടാക്കി ഉപയോഗിക്കാവുന്ന പാചക എണ്ണ വികസിപ്പിച്ചെടുത്തു

കോലാലമ്പൂര്‍ : ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വിട . എണ്‍പത് തവണ ചൂടാക്കി ഉപയോഗിക്കാന്‍ കഴിയുന്ന പാചക എണ്ണ  ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു.  പാമോയിലും നാരക ഇനത്തില്‍പ്പെട്ട സസ്യത്തില്‍ നിന്നെടുക്കുന്ന  നീരും ചേര്‍ത്ത് ഉണ്ടാക്കുന്ന എണ്ണ മലേഷ്യയിലെ  പുത്ര സര്‍വ്വകലാശാലയിലാണ് വികസിപ്പിച്ചെടുത്തത് . അഫ്ധാല്‍ എന്ന്‍ പേരിട്ടിരിക്കുന്ന എണ്ണ അര്‍ബുദത്തേയും ഹൃദ്രോഗത്തേയും  അകറ്റുമെന്നുമാത്രമല്ല  ഭക്ഷ്യ വസ്തുക്കള്‍ വറുക്കുമ്പോള്‍ എണ്ണ കുടിക്കുകയുമില്ല . എണ്ണയില്‍ ചേര്‍ത്തിരിക്കുന്ന സസ്യ സത്താണ് എണ്ണ കേടാകാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നത് . സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ സുഹൈല മുഹമ്മദാണ് ഗവേഷണ ഫലം പുറത്തുവിട്ടത് . 

 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications