Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

എച്ച് ഐ വി , ക്ഷയം , ഹീമോഫീലിയ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ ഫലപ്രദമെന്ന് ഗവേഷണ ഫലങ്ങള്‍

മുംബൈ : എച്ച് ഐ വി , ക്ഷയം , ഹീമോഫീലിയ  തുടങ്ങിയ രോഗങ്ങള്‍ക്ക് ഹോമിയോ ചികിത്സ ഫലപ്രദമെന്ന് ഗവേഷണഫലങ്ങള്‍ . ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍,  മുംബൈ ഐ ഐ ടി,  ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍ ), ഹഫ്കിന്‍ ഇന്‍സ്റ്റിട്ട്യൂട്ട്, എന്‍ ഐ ഐ എച്ച് തുടങ്ങിയ പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിയ ഗവേഷണങ്ങളിലാണ് ഹോമിയോപ്പതി ചികിത്സാ രംഗത്ത് പുത്തന്‍ പ്രതീക്ഷയാകുന്നു എന്ന്‍ കണ്ടെത്തിയിരിക്കുന്നത്. ഏപ്രില്‍ പതിനൊന്ന്, പന്ത്രണ്ട് തീയ്യതികളില്‍ മുംബയില്‍ നടക്കുന്ന ലോക ഹോമിയോ സമ്മേളനത്തില്‍ ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കും . ആസ്ത്രിയ ,ഇറ്റലി ഹോളണ്ട്,യു കെ, ബ്രസീല്‍, യു എസ എ  തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രഞ്ജര്‍ സമ്മേളനത്തില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും . മുംബയിലെ ഹോമിയോ ഡോക്ടറും , ഗ്ലോബല്‍ ഹോമിയോപതി ഫൌണ്ടേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഡോ രാജേഷ്‌ ഷാ രണ്ട് വര്‍ഷത്തെ ഗവേഷണ ഫലമായി വികസിപ്പിച്ചെടുത്ത  എച്ച് ഐ വി ചികിത്സ രംഗത്ത് വഴിത്തിരിവാകുമെന്ന  കരുതപ്പെടുന്ന  മരുന്ന്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന്  സമ്മേളനത്തിന്‍റെ മുന്നോടിയായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഡോ ഷാ പറഞ്ഞു. മരുന്ന്‍ മനുഷ്യരില്‍ പരീക്ഷിച്ചപ്പോള്‍ രോഗിയുടെ രക്ത കോശങ്ങളുടെ (cd4 cells) എണ്ണം കൂടുന്നതായി കണ്ടെത്തിയത് നല്ല ലക്ഷണമാണെന്നും ഇത് എയിഡ്സ് ചികിത്സയില്‍ കൂടുതല്‍ മെച്ചപ്പെട്ട ഗവേഷങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും  ഡോ ഷാ പറഞ്ഞു. ഹോമിയോ മരുന്നും അലോപ്പതി മരുന്നും ഒന്നിച്ച് ഉപയോഗിക്കാന്‍ പാടില്ലെന്നത് തെറ്റിധാരണയാണ് ഹോമിയോ ആലോപ്പതി മരുന്നുകളുടെ സമ്മിശ്രം പല രോഗങ്ങള്‍ക്കും ഏറെ ഗുണകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അലോപതി ഹോമിയോ മരുന്നുകളുടെ സമ്മിശ്രം ക്ഷയരോഗത്തിന് മറ്റ് ചികിത്സയെക്കള്‍ മെച്ചമാണെന്ന് സി സി ആര്‍ എച്ച് നടത്തിയ പഠനത്തില്‍ തെളിഞ്ഞതായി ഡോ ഷാ പറഞ്ഞു. ഷായുടെ ഗവേഷണ പ്രബന്ധം സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് റിസര്‍ച് ഇന്‍ ഹോമിയോപ്പതിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹീമോഫീലിയക്ക് ഹോമിയോ മരുന്ന്‍ മറ്റ് മരുന്നുകളെക്കാള്‍  മെച്ചപ്പെട്ടതാണെന്ന് തെളിഞ്ഞതായി  ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ ഡോ കന്ജക്ഷ ഘോഷ്  പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹോമിയോ മരുന്നിലെ നാനോ പാര്‍ട്ടിക്കിള്‍ ആണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്  ഹോമിയോ മരുന്നില്‍ ഒന്നുമില്ലെന്ന  വിമര്‍ശനമാണ് ഗവേഷണത്തോടെ ഇല്ലാതായത് എന്ന് ഐ ഐ ടി യിലെ ഡോ ജെയേഷ് ബെല്ലാരെ പറഞ്ഞു.  ക്ഷയ രോഗ അണുക്കളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഔഷധം എം ഡി ആര്‍ വിഭാഗത്തില്‍ പെടുന്ന  ക്ഷയരോഗ ചികിത്സയില്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഹാഫ്കിന്‍സ് ഇന്‍സ്റ്റിട്യൂട്ടിലെ ഡോ അഭയ് ചൌദരി പറഞ്ഞു. ഹോമിയോ മരുന്ന്‍ ശരീരത്തില്‍ എതുവിധമാണ് പ്രവര്‍ത്തിക്കുന്നത് എന്ന്‍ ബി എ ആര്‍ സി വികസിപ്പിച്ചെടുത്ത ഇലക്ട്രിക്കല്‍ ഉപകരണത്തിന്‍റെ സഹായത്താല്‍ മനസിലാക്കാന്‍ കഴിഞ്ഞതായി  ബി എ ആര്‍ സി മുന്‍ ശാസ്ത്രജ് ഞ  ഡോ അകല്‍പിത പരജ്ഞ്പേ  അറിയിച്ചു . വാക്സിനുകള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് തന്നെ ബാക്ടീരിയകളില്‍ നിന്നും , വൈറസുകളില്‍ നിന്നും മരുന്നുകള്‍ വേര്‍തിരിച്ചെടുക്കുന്ന സമ്പ്രദായം ഹോമിയോപ്പതി തുടങ്ങിയിരുന്നു നോസോഡ്സ് വിഭാഗത്തില്‍പ്പെടുന്ന  ഇത്തരം മരുന്നുകള്‍ 140 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഹോമിയോപ്പതിയില്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു . ഇപ്പോള്‍ നടന്നുവരുന്ന ഗവേഷണങ്ങള്‍ ഹോമിയോപ്പതിയില്‍ സമൂലമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത് ഡോ ഷാ പറഞ്ഞു. ആസ്ട്രിയ, 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications