Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മരുന്നുകളോട് പ്രതിരോധം, ക്ഷയരോഗം കൂടിവരുന്നു

മുംബൈ:  മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന  രോഗാണുക്കള്‍  വര്‍ദ്ധിച്ചു വരുന്നതിനാല്‍ മുംബായ് നഗരത്തില്‍ ക്ഷയ രോഗികളുടെ  (TB)എണ്ണം കൂടിവരുന്നത് ആശങ്ക സൃഷ്ടിക്കുന്നു .2013 ല്‍ XDR  TB രോഗികളുടെ  എണ്ണം മഹാരാഷ്ട്രയില്‍ 145 ആയിരുന്നു  ഇതില്‍ 112  എണ്ണവും മുംബായ് നഗരത്തിലാണ് .  2014 ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  469 ക്ഷയ രോഗികളില്‍ 396എണ്ണവും മുംബായ് നഗരത്തിലാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളിലാണ് മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന XDR വിഭാഗത്തില്‍പ്പെട്ട ടി ബി നഗരത്തില്‍ കണ്ടുവരാന്‍ തുടങ്ങിയത് . XDR TB മുംബയില്‍ കണ്ടെത്തിയത് ആഗോളതലത്തില്‍  വാര്‍ത്തയായിരുന്നു  ഇതേതുടര്‍ന്നു  റിവൈസ്ട് ടി ബി കണ്‍ട്രോള്‍  പ്രോഗ്രാം ആസൂത്രണം ചെയ്ത് രോഗം കണ്ടെത്തി ചികിത്സിക്കാനുള്ള  നടപടികള്‍ ആരംഭിച്ചിരുന്നു . ഇത്തരത്തിലുള്ള ടി ബി യെ ക്കുറിച്ച് പലരും അജ്ഞരാണ്  കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന   ടി ബി രോഗികളുടെ എണ്ണം കൂടിവരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ് ബി എം സി ഹെല്‍ത്ത് കണ്‍സള്‍ട്ടന്റായ ഡോ: അരുണ്‍ ബനേ പറയുന്നത് . മുംബയിലെ ജന ബാഹുല്യവും , വൃത്തിഹീനമായ സാഹചര്യവും പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു . അപര്യാപ്തമായ ചികിത്സയാണ് ഈ വിഭാഗത്തിപ്പെട്ട രോഗം ആവിര്‍ഭാവിക്കാന്‍ കാരണമെന്നാണ് പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനായ ഡോ യതിന്‍ ധോലകിയ പറയുന്നത്. ക്വിനോലോന്‍സ് എന്ന വിഭാഗത്തില്‍പ്പെടുന്ന  ഔഷധമാണ് വ്യാപകമായി ഉപയോഗിക്കുന്നത്  എല്ലാ രോഗബാധയ്ക്കും ഉപയോഗിക്കുന്ന മരുന്ന്‍ ടി ബി ക്ക് വ്യാപകമായി ഉപയോഗിക്കുന്നതാണ് മരുന്നിനോടു പ്രതിരോധം കാണിക്കുന്ന രോഗാണു ഉണ്ടാകാന്‍ കാരണമായത് ഡോ ധോലകിയ അഭിപ്രായപ്പെടുന്നു .2010  മുതലുള്ള കണക്കനുസരിച്ച്  മുംബായ് നഗരത്തില്‍ ക്ഷയരോഗം ബാധിച്ച് 1,144രോഗികള്‍ മരണമടഞ്ഞതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ടി ബി ചികിത്സയില്‍ വൈദഗ്ധ്യം നേടിയ ഡോക്ടരുടെ അടുത്ത് മാത്രം ചികിത്സ തേടുകയാണ് രോഗത്തെ ചെറുക്കാനുള്ള  പ്രധാന മാര്‍ഗ്ഗം . രോഗം ഭേദമായാലും  ഡോക്ടര്‍ നിര്‍ദ്ദേശിച്ച  രീതിയില്‍ മരുന്നിന്‍റെ കോഴ്സ് പൂര്‍ത്തിയാക്കുകയും വേണം  കൂടാതെ രോഗി ധാരാളം ഭക്ഷണം കഴിക്കുകയും വേണം . ടി ബി രോഗികളുടെ എണ്ണം കൂടിവരുന്നതിനെതിരെ ഇന്ത്യ ജാഗ്രത പാലിക്കണമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിന്‍റെ ഏറ്റവും പുതിയ പതിപ്പില്‍ പറഞ്ഞിരിക്കുന്നത് .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications