Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ലോകത്തിലെ ആദ്യ ബയോണിക്ക് കൃത്രിമ ഹൃദയം മനുഷ്യരിലെ ട്രയലിനു തയ്യാറാകുന്നു

ബ്രിസ്ബന്‍ : ലോകത്തിലെ ആദ്യ ബയോണിക്ക് ഹൃദയം മനുഷ്യ ശരീരത്തില്‍ ട്രയല്‍ നടത്താന്‍ തയ്യാറാകുന്നു . ഹൃദയമിടിപ്പ്‌ ഇല്ലാതെ ശരീരഭാഗങ്ങളിലേക്ക്  രക്തം പമ്പ് ചെയ്യുന്ന ബയോണിക്ക് ഹൃദയം വികസിപ്പിച്ചെടുത്തത്  ബ്രിസ്ബെനിലെ എഞ്ചിനീയറായ ഡോ: ഡാനിയല്‍ ടിംസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് .2001 ക്വീന്‍സ് ലാന്‍ഡ്‌ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ പഠിക്കുമ്പോഴാണ് ഡോ: ടിംസ് പരീക്ഷണം ആരംഭിച്ചത് .BiVACOR എന്ന പേരുള്ള  ബയോണിക്ക് ഹാര്‍ട്ട്‌ ആടില്‍ വെച്ചുപിടിപ്പിച്ച്  നടത്തിയ പരീക്ഷണം വിജയം കണ്ടിരിക്കുകയാണ് .മുമ്പ് നിര്‍മ്മിച്ച ഹൃദയത്തെക്കാള്‍ ഈടു നില്‍ക്കുന്നതാണ് പുതിയ കൃത്രിമ ഹൃദയം . നേരത്തെ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയം പെട്ടന്ന് കേടുപാടുകള്‍ സംഭവിക്കുന്നതിനാല്‍ രണ്ടുവര്‍ഷത്തില്‍ താഴെ മാത്രമേ ഈടു നിന്നിരുന്നുള്ളൂ  എന്നാല്‍ പുതിയ ബയോണിക്ക്  ഹൃദയം ചുരുങ്ങിയത് പത്തുവര്‍ഷമെങ്കിലും ഈടു നില്‍ക്കും .മിനിറ്റില്‍ രണ്ടായിരം തവണ കറങ്ങുന്ന  ബ്ലേഡട് ഡിസ്കും ,രക്തം പമ്പ് ചെയ്യുന്നതിന്  ബലൂണ്‍ പോലുള്ള രണ്ട് അറകളും ചേര്‍ന്നതാണ് ബയോണിക്ക് ഹൃദയം . ആടില്‍ നടത്തിയ പരീക്ഷണം  വിജയിച്ച  സാഹചര്യത്തില്‍  കൃത്രിമ ഹൃദയം മനുഷ്യരിലും വിജയിക്കും എന്ന പ്രതീക്ഷയിലാണ്  ഡോ ടിംസും സംഘവും . അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍  ഹൃദ്രോഗികളില്‍ കൃത്രിമ ഹൃദയം വെച്ച് പിടിപ്പിക്കാന്‍  കഴിയുമെന്ന് ഡോ: ടിംസ് പറഞ്ഞു.  അതിനുമുമ്പ്  സുരക്ഷ ,റഗുലേറ്ററി കാര്യങ്ങളിലെ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട് ടിംസ് പറഞ്ഞു 
 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications