Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മിസ്‌ കൊളംബിയ പൌലീന വേഗക്ക് ലോക സുന്ദരിപ്പട്ടം

മ്യാമി: ലോകസുന്ദരിപ്പട്ടം  മിസ്‌ കൊളംബിയ  പൌലീന വേഗക്ക് .എണ്‍പത്തിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് പൌലീന  വേഗ ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയത് .ഇരുപത്തിരണ്ടുകാരിയായ വേഗ ബിസിനസ്  അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ത്ഥിനിയാണ്  .  മിസ്‌ യു എസ് എ  നിയ ഷാന്‍സെസ് ,മിസ്‌ ഉക്രൈന്‍  ഡയാന ഹാര്‍ക്കുഷ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി .മിസ്‌ ജമൈക കാസി ഫെന്നല്‍, മിസ്‌ നെതര്‍ലന്‍ഡ്‌സ്‌  യാസ്മിന്‍ വെര്‍ഹ്ജെന്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തെത്തി . മിസ്‌ ഇന്ത്യ ന്യോനിത ലോധിനു ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല . കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി വെനിസുലയുടെ ഗബ്രിയേല്‍ ഇസ്ലാര്‍  പൌലീന വേഗയെ കിരീടം അണിയിച്ചു . ഇന്നത്തെ സ്ത്രീയുടെ പ്രതീകം ആവുക എന്നത്  സ്വപ്ന സാക്ഷാല്‍ക്കാരമാണെന്നും സൗന്ദര്യവും  ഗ്ലാമറും മാത്രമല്ല സ്ത്രീക്ക് വേണ്ടതെന്നും  കഠിനാദ്ധ്വാനം ചെയ്യാനുള്ള കഴിവും തൊഴില്‍ രംഗത്തെ സാമര്‍ത്ഥ്യവും അനിവാര്യമാണെന്നും പൌലീന വേഗ കിരീടമണിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications