Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഫിഷ്‌ മോളി

ചേരുവകള്‍ : 1 -മീന്‍ 1/2കിലോ , 2- സവാള അരിഞ്ഞത്  കാല്‍ കിലോ ,3 പച്ചമുളക് രണ്ടായി പിളര്‍ന്നത് എട്ടെണ്ണം,4 -ഇഞ്ചി ചെറുതായി അരിഞ്ഞത്  ഒരു ടീസ്പൂണ്‍ ,5-മുളക് പൊടി ഒരുടീസ്പൂണ്‍, 6 -തേങ്ങാപ്പാല്‍ ഒന്നാം പാല്‍ അരകപ്പ്,രണ്ടാംപാല്‍ ഒന്നര കപ്പ്‌,7 –വിനാഗിരി ഒരു ടേബിള്‍ സ്പൂണ്‍ 8 –മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍9 –കുരുമുളക് പൊടി അര 10ടീസ്പൂണ്‍-ഗ്രാമ്പൂ  നാലെണ്ണം 11 കറുവപ്പട്ട ചെറുത് രണ്ടു കഷണം12-മൈദമാവ്‌ കാല്‍ ടീസ്പൂണ്‍ 13 –കറിവേപ്പില ആവശ്യത്തിന്14 –വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍ 15-ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
മത്സ്യം കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കി മുറിക്കണം.ഇതില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടിയും അല്‍പ്പം ഉപ്പും പുരട്ടി അല്‍പ്പനേരം വെക്കണം. പിന്നീട് ചീന ചട്ടിയിലോ ഫ്രയിംഗ് പാനിലോ എണ്ണ ചൂടാക്കി മീന്‍ അതിലിട്ട് മൂത്ത് പോകാതെ നേരിയതായി ഫ്രൈ ചെയ്ത് മാറ്റണം.അതിനുശേഷം ഒരു സോസ്പാനില്‍ എണ്ണയൊഴിച്ച് സവാള വഴറ്റണം  തവിട്ടു നിറമാകുമ്പോള്‍ മൈദാ, മഞ്ഞള്‍പ്പൊടി, മുളക് പൊടി,കുരുമുളക് പൊടി,കറിവേപ്പില എന്നിവ ഇട്ടു വഴറ്റണം എന്നിട്ട് രണ്ടാം പാല്‍ ,ഇഞ്ചി, പച്ചമുളക് ,വിനാഗിരി,ഗ്രാമ്പൂ, പട്ട, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ പാത്രം അടച്ച് ഏകദേശം കാല്‍ മണിക്കൂര്‍ തിളപ്പിക്കണം ഇതില്‍ വറുത്തു വെച്ചിരിക്കുന്ന മീന്‍ ചേര്‍ക്കുക നല്ലവണ്ണം തിളച്ചുകഴിഞ്ഞാല്‍ ഒന്നാം പാല്‍ ചേര്‍ത്ത് പാത്രം അടുപ്പില്‍ നിന്ന് വാങ്ങണം. 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications