Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Music and Arts

കൊച്ചി: ഈ വര്‍ഷത്തെ എം എസ് സുബ്ബലക്ഷ്മി പുരസ്കാരത്തിന് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി അര്‍ഹയായി . കര്‍ണ്ണാടക സംഗീതത്തിന് നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്ക്കാരം . എം എസ് സുബ്ബലക്ഷ്മിയുടെ സ്മരണാര്‍ത്ഥം സുബ്ബലക്ഷ്മി ഫൌണ്ടേഷനും, വര്‍ക്കല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ സംഗീത നൃത്ത അക്കാദമിയുമാണ് പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം

മുംബൈ: പ്രശസ്ത കഥക് നര്‍ത്തകി രഞ്ജന ഭട്ടാചാര്യയെ  ഭരത് സിറ്റിസന്‍ ഫോറം അനുമോദിച്ചു. ശാസ്ത്രീയ നൃത്തത്തിന് പ്രത്യേകിച്ച് കഥക് നൃത്തത്തിന് നല്‍കിയ സംഭാവനയെ മുന്‍നിര്‍ത്തിയാണ്  അനുമോദനം . ഗുഡി പടവ ദിനത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് രഞ്ജനക്ക്  അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിച്ചു. ബോളിവുഡ് ഫോട്ടോഗ്രാഫര്‍മാരായ ബി കെ തമ്പേ, രമാകാന്ത് മുണ്ടെ ,ഡി കെ സോണി,രാജു അസ്രാനി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ജയന്തിമാല ,സിതാര ദേവി എന്നീ ഗുരുക്കന്മാരുടെ കീഴില്‍ കഥക് അഭ്യസിച്ച രഞ്ജന നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ച് പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ചടുലമായ ചുവടുകളിലൂടെ ആസ്വാദക ലക്ഷങ്ങളുടെ മനം കവര്‍ന്ന നര്‍ത്തകന്‍ വി പി ധനജ്ഞയന്‍ വെള്ളിത്തിരയിലെത്തുന്നു .കണ്ടെത്തല്‍ എന്ന ചിത്രത്തിലൂടെയാണ് ധനഞ്ജയന്‍ സിനിമയിലെത്തുന്നത്.നേരത്തെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയില്‍ ധനഞ്ജയന്‍ അഭിനയിക്കുന്നത് ആദ്യമാണ്.പയ്യന്നൂര്‍ സ്വദേശിയായ സുകുമാര്‍ജിയാണ് സിനിമയുടെ സംവിധായകന്‍ .സകല സുഖസൌകര്യങ്ങളോടുകൂടിയും  ജീവിക്കുന്ന ഒരു കുട്ടി മാതാപിതാക്കളെ ഉപേക്ഷിച്ച് പോകുന്നതാണ് സിനിമയുടെ കഥാ തന്തു . മകന്‍റെ വേര്‍പാടില്‍ മനം നൊന്ത് കഴിയുന്ന മാതാപിതാക്കള്‍ ഒടുവില്‍ ധ്യാനത്തിന്‍റെ വഴിയിലേക്ക് നീങ്ങുന്നു.

ഖാന്ദകോളനി: ഖാന്ദ കോളനി കണ്ണൂര്‍ ഫ്രണ്ട്സ് കള്‍ച്ചറല്‍ അസോസിയേഷന്‍റെ  ആഭിമുഖ്യത്തില്‍ നൃത്ത പഠന ക്ലാസ്സുകള്‍ ആരംഭിക്കുന്നു. ക്ലാസ്സിന്‍റെ ഉത്ഘാടനം  മാര്‍ച്ച് പതിനാറിന് വൈകിട്ട് ഖാന്ദ കോളനിയിലെ സെക്ടര്‍ പതിമൂന്നിലുള്ള ജനസേവഹാളില്‍ നടക്കും.കലാമണ്ഡലം ശ്രീലക് ഷി മി യുടെ  നേതൃത്വത്തിലാണ് ക്ലാസ്സുകള്‍ എല്ലാകുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. രജിസ്ട്രേഷന്‍ നടത്താന്‍  വിനോദ് കുമാര്‍ 9324361277, ദേവദാസ്  9869608657, ജയപ്രാകാശ് 9833093762 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 

മുംബൈ: കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി മലയാളികള്‍ക്കുള്ള നാടക മത്സരം ഫെബ്രുവരി പത്തിന് താന വെസ്റ്റിലെ കാശിനാഥ് ഗാനെക്കര്‍ ഹാളില്‍ നടക്കുന്നു .വിളപ്പില്‍ മധുവിന്‍റെ സൂര്യകിരണങ്ങള്‍ ,രവി തൊടുപുഴയുടെ പ്രാവുകളുടെ പ്രാര്‍ത്ഥനഗീതം ,കല്‍വ മലയാളി സമാജത്തിന്‍റെ പതജ്ഞലീയം,ചെറിയാന്‍റെ കാറ്റും കടലും ഇവനെ അനുസരിക്കുന്നു എന്നീ നാടകങ്ങളാണ് മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത് .രാവിലെ പത്തുമണിക്ക് മത്സരങ്ങള്‍ ആരംഭിക്കും.

ചിത്രകല എന്നത്തേയും പോലെ നവീനകാഴ്ച പ്പാടുകള്‍ക്കും സംവേദനങ്ങള്‍ക്കും വഴിയൊരുക്കി പുതിയ തലങ്ങള്‍ സൃഷ്ടിക്ക പ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ട ത്തിലാണ് നമ്മള്‍. പുതിയ ദൃശ്യകലയില്‍ അനിര്‍വചനീയമായ കലാരൂപങ്ങള്‍ ഭീമമായ ഗാലറികളില്‍ പ്രദര്‍ശിപ്പിയ്ക്ക പ്പെടുമ്പോഴും ''ഇതു കലയാണോ?'' എന്ന് നിശിതമായ സംവേദനങ്ങള്‍ സൃഷ്ടിച്ചെടുത്ത് വിചിത്രമായ ''ആര്‍ട്ട് വര്‍ക്കു''കള്‍ക്ക് ടേണര്‍ പ്രൈസ് നല്‍കിവന്ന് വിവാദങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മളെന്ന കാര്യവും വിസ്മരിക്കുന്നില്ല.

ഐക്കണ്‍ എന്നു വിളിക്കാവുന്ന ഗായകര്‍ ഇനിയങ്ങോട്ടുണ്ടാവാന്‍ സാധ്യതയില്ലെന്ന് സംഗീത സംവിധായകനും ഗായകനുമായ രമേഷ് വിനായകം തുറന്നടിക്കുന്നു. ''ഐക്കണിക് എന്നു വിളിക്കാന്‍ പുതിയതലമുറയില്‍ നിന്ന് ഒരു ഗായകനോ ഗായികയോ വരാനിടയില്ല. ഒരു പക്ഷേ, യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യവുമായിരിക്കും ഈ ശ്രേണിയില്‍ പെടുത്താവുന്ന അവസാന ഗായകര്‍.'' ഗണിതശാസ്ത്രത്തില്‍ ഇന്ത്യ സംഭാവന ചെയ്തിട്ടുള്ള എക്കാലത്തെയും മഹാപ്രതിഭ എ.കെ. രാമാനുജനെക്കുറിച്ചുള്ള ചലച്ചിത്രത്തിന് സംഗീതം പകര്‍ന്നുകൊണ്ടിരിക്കുകയാണ് രമേഷ് ഇപ്പോള്‍.

കൊച്ചി: പാതിയില്‍ മുടങ്ങിയ പഠനകാലത്തിന്റെ ഓര്‍മകള്‍ക്കും സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നത്തിനും മുന്നില്‍ സിനിമ പിന്നണി ഗായികയെന്ന യാഥാര്‍ത്ഥ്യത്തെ അമ്പരപ്പോടെ നോക്കുകയായിരുന്നു ചന്ദ്രലേഖ.

ചെന്നൈ: സംഗീതസംവിധായകന്‍ രവീന്ദ്രന്‍മാസ്റ്ററുടെ മകന്‍ 'ബൈസിക്കിള്‍ തീവ്‌സ്' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര സംഗീതലോകത്ത് അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ 'മേലേവാനിലെ കിളികളായ്...' എന്നുതുടങ്ങുന്ന മെലഡിഗാനമാണ് രവീന്ദ്രന്‍ മാസ്റ്ററുടെ ഇളയമകന്‍ നവീന്‍ മാധവ് ആലപിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമകളില്‍ നിരവധി അടിപൊളി ഗാനങ്ങള്‍ക്ക് ശബ്ദം നല്കിയ നവീന്‍ ആദ്യമായാണ് മെലഡിഗാനം ആലപിക്കുന്നത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications