Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Music and Arts

മുംബൈ: വിവര്‍ത്തന സാഹിത്യത്തിനുള്ള കേരള സര്‍ക്കാരിന്‍റെ  വിവര്‍ത്തന രത്നം പുരസ്ക്കാരത്തിന്  പ്രമുഖ വിവര്‍ത്തക ലീല സര്‍ക്കാര്‍ അര്‍ഹയായി. കേരളസര്‍ക്കാരിന്‍റെ സാസ്കാരിക വിനിമയ വിഭാഗമായ ഭാരത്‌ ഭവനാണ് പുരസ്ക്കാരം നല്‍കുന്നത്. 25,000 രൂപയാണ് അവാര്‍ഡ് തുക . കഴിഞ്ഞ വര്‍ഷമാണ്‌ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അന്യഭാഷകളില്‍ നിന്നുള്ള കൃതികള്‍ മലയാളത്തിനു പരിചയപ്പെടുത്തുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത് .ബംഗാളിയില്‍ നിന്ന് എഴുപതോളം കൃതികള്‍ ലീല സര്‍ക്കാര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാ -മലയാളം നിഘണ്ടുവും ലീല സര്‍ക്കാരിന്‍റെ വകയായി ഉണ്ട്.

മുംബൈ: എന്‍ സി പി എ  യുടെ  അഞ്ചാമത് വാര്‍ഷിക നാടകോത്സവം നവംബര്‍ 28മുതല്‍  ഡിസംബര്‍ 7 വരെ നരിമാന്‍ പോയിന്റിലെ  എന്‍ സി പി എ യില്‍ നടക്കുന്നു .വൈകുന്നേരം മൂന്നുമണിക്ക് ശേഷമാണ് നാടകം അരങ്ങേറുക .നാല് ഭാഷകളിലായി  പതിനാല് നാടകങ്ങളാണ് ഇത്തവണത്തെ നാടകോത്സവത്തില്‍ അവതരിപ്പിക്കപ്പെടുന്നത്, ഇതില്‍ യുകെ ആസ്ഥാനമായുള്ള തിയേറ്റര്‍ ഗ്രൂപ്പിന്‍റെ യെര്‍മ എന്ന നാടകവും ,ആകാശ് ഖുരാന  ഒരുക്കിയ  ഉക്രൈന്‍  നാടകകൃത്തായ നികോളായി ഗോഗള്‍സിന്‍റെ  ഗവര്‍മെന്റ്  ഇന്‍സ്പെക്ടര്‍  എന്ന നാടകത്തിന്‍റെ പരിഭാഷയും അവതരിപ്പിക്കുന്നുണ്ട് .സംഗീതം , ആക്ഷേപ ഹാസ്യം , നൃത്തം ,ഹാസ്യം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന വൈവിധ്യമാര്‍ന്ന നാടക

കല്‍ക്കത്ത: വര്‍ഷങ്ങളോളം രാഷ്ട്രീയ പ്രവര്‍ത്തനം  നടത്തി എങ്ങുമെത്താന്‍ കഴിയാത്തവര്‍ നമുക്കിടയില്‍ നിരവധിയാണ് .എന്നാല്‍ ഭാഗ്യവും അതോടൊപ്പം കൈപിടിച്ചുയര്‍ത്താന്‍ ആളും  ഉണ്ടായാല്‍ രാഷ്ട്രീയത്തില്‍  പെട്ടന്ന് ഉയരാന്‍ കഴിയും . മോദി മന്ത്രിസഭയിലെ യുവ മന്ത്രി ബാബുല്‍  സുപ്രിയോ അങ്ങനെ പെട്ടന്ന് ഉയര്‍ന്നുവന്ന രാഷ്ട്രീയ താരമാണ് . കേവലം എട്ടുമാസം മുമ്പ് മാത്രം രാഷ്ട്രീയ പ്രവേശനം നടത്തിയ സുപ്രിയോ ഇന്ന് കേന്ദ്രമന്ത്രിയാണ്. ബോളിവുഡില്‍ ഗായകനായി  കത്തിനില്‍ക്കുന്ന സമയത്താണ് സുപ്രിയോ ബി ജെ പി യിലൂടെ രാഷ്ട്രീയ രംഗത്ത് എത്തുന്നത് .

കൊച്ചി : കൊച്ചി രാജ്യാന്തര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരം എം ടി വാസുദേവന്‍ നായര്‍ക്ക് .25,000രൂപയാണ് സമ്മാനം .മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്ക്കാരം നല്‍കുന്നതെന്ന് ജഡ്ജിംഗ് കമ്മറ്റി അംഗം കെ എല്‍ മോഹനവര്‍മ്മ അറിയിച്ചു.നവംബര്‍ മുപ്പതിന് വൈകീട്ട് ആറുമണിക്ക് രാജ്യാന്തര പുസ്തക വേദിയില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും 

തിരുവനന്തപുരം :  ആരാച്ചാര്‍ എന്ന നോവലിന് കെ ആര്‍ മീരക്ക് വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് .മലയാളത്തിലെ യുവ കഥാകൃത്തുക്കളില്‍  ശ്രദ്ധേയായ  മീരയുടെ ഈ നോവലിന് നേരത്തെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചിരുന്നു .ആവേ  മരിയ  എന്ന കഥാ സമാഹാരത്തിനു  കേരളസാഹിത്യഅക്കാദമി പുരസ്ക്കാരം ലഭിച്ചിരുന്നു. ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, മാലാഖയുടെ മറുകുകള്‍--കരിനീല,നേത്രോന്മീലനം ,മീരാ സാധു, യൂദാസിന്‍റെ സുവിശേഷം  തുടങ്ങിയവയാണ് പ്രധാന കൃതികള്‍. വയലാര്‍ ചരമവാര്‍ഷിക ദിനമായ 27നു വൈകീട്ട് എ കെ ജി സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊ:എം കെ സാനു അവാര്‍ഡ് സമ്മാനിക്കും 

മുംബൈ: സിനിമ സെന്‍സര്‍ ചെയ്യുന്നതുപോലെ ഗാനങ്ങളും സെന്‍സര്‍ ചെയ്യണമെന്നു  ഗാനരചയിതാവും, തിരക്കഥാകൃത്തുമായ  ജാവേദ് അക്തര്‍ പറഞ്ഞു. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഉള്ളതുപോലെ  ഗാനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഉണ്ടാകണം  അക്തര്‍ പറഞ്ഞു.ഗാനങ്ങളില്‍ അശ്ലീലങ്ങള്‍ ധാരാളമായി  കടന്നുവരികയാണ് .സാധാരണയായി സിനിമയ്ക്ക് മുമ്പ് ഗാനങ്ങള്‍ റിലീസാകുന്നു അതിനാല്‍ ഇവ നിരീക്ഷിച്ച്  അശ്ളീളങ്ങള്‍ നിറഞ്ഞതാണെങ്കില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കണം  മാത്രമല്ല  ഇത്തരം ഗാനങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ അവതരിപ്പിക്കുന്നത് തടയുകയും വേണം ജാവേദ്‌ അക്തര്‍ അഭിപ്രായപ്പെട്ടു.

മുംബയ്:  നക്ഷത്ര ഡാന്‍സ് ഫെസ്റ്റി വലിന്‍റെ ആറാം എഡീഷന്‍ സെപ്തംബര്‍ പത്തൊന്‍പത് മുതല്‍ ഇരുപത്തിയാറുവരെ  മുംബയ് നരിമാന്‍ പോയിന്‍റിലെ  നാഷണല്‍ സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ (എന്‍ സി പി എ) നടക്കുന്നു. വിവിധ നൃത്തരൂപങ്ങള്‍ക്ക് പുറമേ ഇപ്രാവശ്യം കഥകളിയുടേയും , മോഹിനിയാട്ടത്തി ന്‍റെയും ചമയങ്ങളുടെ പ്രദര്‍ശനവും  ഫെസ്റ്റി വലിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നര്‍ത്തകിമാരായ മന്ദാകിനി ത്രിവേദി, കലാമണ്ഡലം പിയാല്‍ ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിലാണ് നേപത്യ എന്ന പേരില്‍ കേരളത്തിന്‍റെ തനതു കലാരൂപങ്ങളായ കഥകളിയുടേയും ,മോഹിനിയാട്ടത്തിന്‍റെയും  ചമയ പ്രദര്‍ശനം ഒരുക്കുന്നത്.

മുംബൈ:  എം കെ ജയസൂര്യന്  ദേശീയ സംഗീത ഭൂഷന്‍ പുരസ്ക്കാരം . താരാപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  നാട്യ നികേതന്‍ ഡാന്‍സ് ആന്‍റ് മ്യൂസിക് അക്കാദമി ഡയരക്ടര്‍ആണ് ജയസൂര്യന്‍ .കര്‍ണ്ണാടക സംഗീതത്തിലും ,ഹിന്ദുസ്ഥാനി സംഗീതത്തിലും നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന്  ഇന്ത്യന്‍ തിയേറ്റര്‍ ഒളിമ്പ്യാഡ് സംഘാടക സമിതിക്കുവേണ്ടി പ്രൊഫസര്‍ കാര്‍ത്തിക് രഥ് അറിയിച്ചു .കട്ടക്കിലെ വിഷ്വല്‍ കലാകേന്ദ്രയില്‍ സെപ്തംബര്‍ അഞ്ചുമുതല്‍ പതിനഞ്ചുവരെ നടക്കുന്ന ഇന്ത്യന്‍ തിയേറ്റര്‍ ഒളിമ്പ്യാഡില്‍ വെച്ച് സെപ്തംബര്‍ ഏഴിന് പുരസ്കാരം സമ്മാനിക്കും

മുംബൈ: സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ് നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമയില്‍ പ്രശസ്ത ഗായിക അളക യാഗ്നിക്ക് പാടുന്നു. സംഗീത സംവിധായകന്‍ എ ആര്‍ രഹ് മാനാണ് സംഗീത സംവിധായകന്‍ . റഹമാന്‍ മുമ്പ് ഹോളിവുഡ് സിനിമകള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ടെങ്കിലും അളക യാഗ്നിക്കിന്‍റെ ആദ്യ ഹോളിവുഡ് സംരംഭമാണിത്. റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ നേരത്തെ രിന്‍ഗ രിന്‍ഗ എന്ന സിനിമയിലും ,സ്ലം ഡോഗ് മില്ലിയണറിലും അളക യാഗ്നിക്ക് പാടിയിരുന്നു. അളക യാഗ്നിക്കിന്‍റെ ഹോളിവുഡ് സിനിമക്ക് വേണ്ടിയുള്ള  ആദ്യ സോളോ ഗാനത്തിന്‍റെ റെക്കാര്‍ഡിങ്ങ് ചെന്നയിലാണ് നടന്നത്.

നെരൂള്‍ : ന്യൂബോംബെ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ മോഹിനിയാട്ടം ക്ലാസ് ആരംഭിച്ചു. നാലുവര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് കോഴ്സ് .ഏഴുവയസ്സുമുതലുള്ള കുട്ടികള്‍ക്കാണ്  പ്രവേശനം നല്‍കുന്നത്. കലാമണ്ഡലം രാജലക്ഷിമിയുടെ  നേതൃത്വത്തിലാണ് ക്ലാസുകള്‍. ക്ലാസ്സില്‍ ചേരാന്‍ താല്‍പ്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 9833074099 എന്ന നമ്പരില്‍ ബന്ധപ്പെടവുന്നതാണെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications