Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Music and Arts

മുംബൈ:  പൃഥ്വി  തിയേറ്ററില്‍  കല്‍ക്കത്തയിലെ പ്രശസ്ത തിയേറ്റര്‍ ഗ്രൂപ്പായ  പദധിക് ഗ്രൂപ്പ് നാടകോത്സവം സംഘടിപ്പിക്കുന്നു . ഏപ്രില്‍ രണ്ട് മുതല്‍ അഞ്ചുവരെ നീണ്ടു നില്‍ക്കുന്ന നാടകോത്സവത്തില്‍ അഞ്ചു നാടകങ്ങളാണ് അവതരിപ്പിക്കുന്നത് . ഏപ്രില്‍ രണ്ടിന്  വിനയ്ശര്‍മ്മ   സംവിധാനം ചെയ്യുന്ന  ഹിന്ദി നാടകം ആത്മകഥ  അരങ്ങേറും നാടക രചന മഹേഷ്‌ എല്‍കുഞ്ച്വര്‍ , ഏപ്രില്‍ മൂന്നിന്  ആറുമണിമുതല്‍ ഒമ്പതുവരെയാണ് നാടകം .

തൃശൂര്‍ : കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ പ്രൊഫഷനല്‍  നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു .കായംകുളം കെ പി എ സി യുടെ പ്രണയ സാഗരമാണ് മികച്ച നാടകം .

മുംബൈ:  കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി കലാശ്രീ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു . കലാമണ്ഡലം ഗോപാലകൃഷ്ണന്‍, മേരി പോള്‍ എന്നിവരെയാണ് ആദരിച്ചത് . കലാമണ്ഡലം ഗോപാലകൃഷ്ണനെ ക്കുറിച്ച്  കലാക്ഷേത്രം വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഡോക്യുമെന്‍ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന്‍ കലക്ഷേത്രത്തിലെ മോഹിനിയാട്ട വിദ്യാര്‍ത്ഥികള്‍ ചിട്ടപ്പെടുത്തിയ ഗുരുവന്ദനം അരങ്ങേറി .മേരി പോളിനെ പവിത്രന്‍ കണ്ണപുരം പരിചയപ്പെടുത്തി . കലാക്ഷേത്രം,നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍,കേരളീയ സമാജം, മുംബൈ യോഗക്ഷേമ സഭ,ഭേരി , അയ്യപ്പ സേവാ സമിതി , നാമ സംങ്കീര്‍ത്തനം , തുടങ്ങിയവ അവാര്‍ഡ് ജേതാക്കള്‍ക്ക് പൊന്നാട അണിയിച്ചു . 

മുംബൈ: മുംബൈ സാഹിത്യവേദിയുടെ പതിനേഴാമത് വി ടി ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരദാനം മാര്‍ച്ച് ഒന്നിന് വൈകുന്നേരം ആറുമണിക്ക്  മാട്ടുംങ്ക കേരള ഭവനത്തില്‍ വെച്ച് നടക്കുന്നു . സി പി കൃഷ്ണകുമാറിനാണ് പുരസ്ക്കാരം . 3333 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്  പുരസ്കാരം.  നോവലിസ്റ്റ്   ടി ഡി രാമകൃഷ്ണന്‍  പുരസ്കാരം സമ്മാനിക്കും . വി ടി ട്രസ്റ്റ് കണ്‍വീനര്‍  പ്രൊഫ പി എ വാസുദേവന്‍ അദ്ധ്യക്ഷനായിരിക്കും.

മുംബൈ : നീണ്ട  പ്രണയത്തിനൊടുവില്‍  പ്രശസ്ത  പിന്നണി ഗായിക ശ്രേയ ഘോഷാല്‍ വിവാഹിതയായി . കളിക്കൂട്ടുകാരനായിരുന്ന  ഐ ടി എന്‍ജിനീയര്‍ ശൈലാദിത്യയാണ്  വരന്‍. "സണ്‍  രഹാ  ഹൈ" എന്ന ഹിറ്റ്‌ ഗാനത്തിലൂടെ  സിനിമ പിന്നണി ഗാന രംഗത്ത് ചുവടുറപ്പിച്ച ഘോഷാല്‍  മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍  പാടിയിട്ടുണ്ട്. വളരെ സ്വകാര്യമായി നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.  പരമ്പരാഗത ബംഗാളി രീതിയില്‍  ആയിരുന്നു വിവാഹം . ട്വിട്ടര്‍ സന്ദേശത്തിലൂടെയാണ്  ശ്രേയ വിവാഹക്കാര്യം  ലോകത്തെ അറിയിച്ചത്  ശൈലാദിത്യയുമൊന്നിച്ചുള്ള ഫോട്ടോയും  പോസ്റ്റ്‌ ചെയ്തിരുന്നു 

ഡോംബിവല്ലി:  നാദോപാസനയുടെ പന്ത്രണ്ടാമത് ത്യാഗരാജ സംഗീതോത്സവം ഫെബ്രുവരി ആറു മുതല്‍  എട്ടുവരെ തീയ്യതികളില്‍  ഡോംബിവല്ലി മാണ്ട്വി  കോളേജ് ഓഡിറ്റോറിയത്തില്‍  നടക്കുന്നു . ആറിനു രാവിലെ ആറുമണിക്ക് ഉത്ഘാടനം നടക്കും  വൈകീട്ട്  ആറുമണിക്ക്  എന്‍ ആര്‍ രംഗനാഥ ഭാഗവതരുടെ നാമാസങ്കീര്‍ത്തനത്തോടെ  സംഗീതോത്സവത്തിന് തുടക്കമാകും . ഏഴുമണിക്ക്  എസ് ആര്‍ മഹാദേവ ശര്‍മ്മ , രാജശ്രീ ശര്‍മ്മ  എന്നിവരുടെ വയലിന്‍ കച്ചേരി ഉണ്ടാകും .

മുംബായ് : ഈ വര്‍ഷത്തെ  കാലാ ഘോഡ ഫെസ്റ്റിവല്‍  ഫെബ്രുവരി ഏഴുമുതല്‍  പതിനഞ്ചുവരെ  വിവിധ കലാപരിപാടികളോടെ  നടക്കുന്നു . വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത് . ഇന്ത്യന്‍ നൃത്ത സംഗീത പരിപാടികള്‍ക്കു പുറമെ  വിദേശ കലാകാരന്മാരും ഇത്തവണ  ഫെസ്റ്റി വലില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട് . രാജസ്ഥാന്‍ , കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള നാടോടി നൃത്തവും , കാളി നാഥ് മിശ്രയുടെ കഥക്കും , വിദ്യ സുബ്രഹ്മണ്യത്തിന്‍റെ ഭാരത നാട്യവും, മഞ്ജരി ചതുര്‍വ്വേദിയുടെ  സൂഫി കഥക്കും ,ബിഭാവതി ദേവിയുടെ മണിപ്പൂരി നൃത്തവും ഇത്തവണത്തെ ഫെസ്സിവലിനു കൊഴുപ്പേകും .

തൃശ്ശൂര്‍: സംഗീത നാടക അക്കാദമിയില്‍ നടക്കുന്ന  രാജ്യാന്തര നടകോല്‍സവത്തിന്  നാടക പ്രേമികളില്‍ നിന്ന് മികച്ച പ്രതികരണം . നിറഞ്ഞ സദസ്സിലാണ് നാടകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് . പതിനേഴുവരെ നീണ്ടു നില്‍ക്കുന്ന നാടകോല്‍സവത്തില്‍ ഏഴു രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്നുണ്ട്. അഞ്ച് ഇന്ത്യന്‍ ഭാഷാ നാടകങ്ങളും,ഏഴു മലയാളം നാടകങ്ങളും  റേഡിയോ നാടകങ്ങളും ഇത്തവണ അവതരിപ്പിക്കുന്നുണ്ട്. രാജ്യാന്തര നാടകോല്‍സവത്തിനുള്ള ഫണ്ട് ഒരു കോടി രൂപയായി ഉയര്‍ത്തിയത് സംഘാടകര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്.

ഹരിദ്വാര്‍ :  ഗുസ്തി മത്സരത്തില്‍   യോഗ ഗുരു ബാബ രാം ദേവിന്‍റെ  പ്രകടനം കാണികള്‍ക്ക് കൌതുകമായി . ഹരിദ്വാറിലെ തന്‍റെ ആശ്രമമായ ദിവ്യ യോഗ മന്ദിര്‍ ട്രസ്റ്റിന്‍റെ ഇരുപതാം സ്ഥാപക ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന ഗുസ്തി മത്സരത്തിലാണ് ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാറുമായി ബാബ രാംദേവ് ഗുസ്തി പിടിച്ചത് . യോഗയില്‍ നിന്ന് എനിക്ക്ന ല്ല ശക്തി ലഭിക്കുന്നു മുപ്പത് കൊല്ലം മുമ്പ് ഗുസ്തി മത്സരത്തില്‍ പങ്കെടുത്തിരുന്നു  ആ പരിചയം ഒന്ന് പുതുക്കാനാണ് സുശീല്‍ കുമാറുമായി മത്സരിച്ചത് . ഗുസ്തിയും കബടിയും ലോകമാകമാനം പ്രോത്സാഹിപ്പിക്കണം . പതജ്ഞ്ജലി ആശ്രമത്തില്‍ ഗുസ്തിക്കായി ഗ്രൌണ്ട് തയ്യാറാക്കും രാംദേവ് പറഞ്ഞു.

ന്യൂഡല്‍ഹി:  ചെറുകഥാകൃത്തും ,നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം .മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്ക്കാരം . മലയാളം വിഭാഗത്തില്‍ പുരസ്ക്കാരം കിട്ടിയ മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രന്‍റെ പ്രഥമ നോവലാണ്‌ . ഒരുലക്ഷം രൂപയാണ് അവാര്‍ഡ് തുക മാര്‍ച്ച്‌ ഒമ്പതിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും. സുഭാഷ് ചന്ദ്രന്‍റെ ഇതേ നോവലിന് നേരത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications