Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Music and Arts

തിരുവനന്തപുരം : മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ  എഴുത്തച്ഛന്‍ പുരസ്ക്കാരം  ഭാഷപണ്ഡിതനും , കവിയും അദ്ധ്യാപകനുമായ ഡോ: പുതുശ്ശേരി രാമചന്ദ്രന്.

മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജയിന്‍ അന്തരിച്ചു .71വയസ്സായിരുന്നു . മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍  മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . കഴിഞ്ഞ ഞായറാഴ്ച നാഗ്പൂരില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് അസുഖം കൂടിയത് തുടര്‍ന്ന്‍ നാഗ്പൂരിലെ വോക്ക്ഹാര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയിനിനെ പിന്നീട് എയര്‍ ആംബുലന്‍സ് മാര്‍ഗ്ഗം ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ കൊണ്ടുവരികയായിരുന്നു .മരണസമയത്ത് ഭാര്യ ദിവ്യയും സഹോദരന്‍ മനീന്ദ്രയും സമീപത്തുണ്ടായിരുന്നു 

മുംബൈ :  വിവിധ കൃസ്ത്യന്‍ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതിനിടയില്‍  വിവാദ നാടകം "ആഗ്നസ് ഓഫ് ഗോഡ് " നരിമാന്‍ പോയിന്ടിലെ  എന്‍ സി പി എ  യില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്നു . ഒരു കന്യാസ്ത്രീ ഗര്‍ഭിണിയാകുന്നതും പിന്നീട് ഒരു കുഞ്ഞിനു ജന്മം നല്‍കുന്നതുമാണ് നാടകത്തിന്‍റെ പ്രമേയം . നാടകം പുരോഹിതരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പ്രദര്‍ശനം തടയണമെന്നും ,ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ മറ്റൊരാളുടെ പ്രതിച്ഛായ നശിപ്പിക്കുന്നത് അനുവദിക്കരുതെന്നും കത്തോലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഷോര്‍ണ്ണൂര്‍:   മോഹിനിയാട്ടം എന്ന കേരളത്തിന്‍റെ സ്വന്തം കലാരൂപത്തിന്  കലാലോകത്ത്  സ്വന്തം സ്ഥാനം നേടിക്കൊടുക്കുന്നതില്‍  പ്രധാന പങ്ക് വഹിച്ച  പ്രശസ്ത നൃത്താദ്ധ്യപികയും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായിരുന്ന കലാമണ്ഡലം സത്യഭാമയ്ക്ക്  കലാ കേരളം വിട നല്‍കി .77 വയസ്സായിരുന്ന  സത്യഭാമ  അസുഖത്തെ തുടര്‍ന്ന്‍ ഏറെ നാളായി ചികിത്സയിലായിരുന്നു .ഞായറാഴ്ച പുലര്‍ച്ചെ വാണിയംകുളത്തെ  സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  പ്രശസ്ത കഥകളി  കലാകാരനായ  കലാമണ്ഡലം പത്മനാഭന്‍ നായരുടെ ഭാര്യയാണ്. രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച സത്യഭാമയ്ക്ക് കേരള സര്‍ക്കാരിന്‍റെ പ്രഥമ നാട്യ പുരസ്ക്കാരവും ലഭിച്ചു .

തൃശൂര്‍ : വരകളുടെ രാജാവ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി നവതിയുടെ നിറവില്‍ . എടപ്പാള്‍ നടുവട്ടം കരുവാട്ട് മനയില്‍ വ്യാഴാഴ്ച നടന്ന നവതി ആഘോഷത്തില്‍ പങ്കെടുക്കാന്‍  കലാസാഹിത്യ രംഗത്തെ പ്രമുഖര്‍ എത്തി. എം ടി വാസുദേവന്‍‌ നായര്‍, മഹാ കവി അക്കിത്തം എന്നിവരുടെ സാന്നിദ്ധ്യം ആഘോഷത്തിനു മാറ്റ് കൂട്ടി. എം ടി മുണ്ടും ജുബ്ബയും സമ്മാനമായി നമ്പൂതിരിക്ക് കൈമാറി .

തൃശൂര്‍ : ചേതന സംഗീത നാട്യ അക്കാദമിയുടെ  സംഗീത പുരസ്ക്കാരം ഗായകന്‍ യേശുദാസിനും, നൃത്ത പുരസ്ക്കാരം കലാമണ്ഡലം ക്ഷേമാവതിക്കും ലഭിച്ചു  .യുവചേതന പുരസ്ക്കാരങ്ങള്‍ കര്‍ണ്ണാടക സംഗീതജ്ഞന്‍  ശ്രീവത്സന്‍ ജെ മേനോന്‍,ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗായത്രി ,മൃദംഗ വിദ്വാന്‍ ഗുരുവായൂര്‍ സനോജ്,കുച്ചുപ്പുടി നര്‍ത്തകി ശ്രീലക്ഷിമി ഗോവര്‍ദ്ധന്‍,സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി എന്നിവര്‍ അര്‍ഹരായി 22 ന് തിരുവമ്പാടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്ക്കാരങ്ങള്‍ നല്‍കും 

കാസര്‍ഗോഡ്‌:  പ്രശസ്ത കര്‍ണ്ണാടക കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന  മഹാ കവി കിഞ്ഞണ്ണ റായ് അന്തരിച്ചു  101 വയസ്സായിരുന്നു . പെര്‍ദാല  വിദ്യാഗിരിയിലെ  വസതിയായ കവിത കുടീരത്തിലായിരുന്നു അന്ത്യം. പെര്‍ദാല നവജീവന്‍ സ്കൂളില്‍ മുപ്പത്തിരണ്ട് വര്‍ഷം കന്നട അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു .1963- 78 കാലയളവില്‍ ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു . കവിത സമാഹാരങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പത്തിയൊന്നു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കുമാരനാശാന്‍റെ വീണപൂവ്‌  കരുണ, തുടങ്ങിയ കൃതികള്‍ കന്നടയിലേക്ക് പരിഭാഷപ്പെടുത്തി .

പൂന : കേരള സംഗീത നാടക അക്കാദമി  പൂന ചാപ്റ്റര്‍ മോഹിനിയാട്ടം ശില്‍പ്പശാല സംഘടിപ്പിക്കുന്നു .ചിഞ്ചു വട് മലയാളിസമാജം, വിശ്രന്തവാടി മലയാളി സമാജം, നൃത്താഞ്ജലി പൂന , ധാനോരി അയ്യപ്പക്ഷേത്രം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി . നര്‍ത്തകി സുനന്ദ നായര്‍ നേതൃത്വം നല്‍കും.25 ന് വൈകീട്ട്  6.30നു ധാനോരി ഗഗന്‍ ഗിരി മംഗള്‍ കാര്യാലയത്തില്‍  മോഹിനിയാട്ട അവതരണവും  26നു രാവിലെ   11 മണിക്ക്ധാനോരി അയ്യപ്പക്ഷേത്രത്തില്‍ പരിശീലനവും നടക്കും   31 നു രാവിലെ  11  മണിക്ക് അക്കുര്‍ഡി  സി എം എസ് കേരളഭവനില്‍  പരിശീലനവും ഓഗസ്റ്റ് 1 നു വൈകീട്ട്   6.30നു കേരളഭവനില്‍ മോഹിനിയാട്ട അവതരണവും നടക്കും .ഫോണ്‍ 9371016705

ദക്ഷിണേന്ത്യന്‍ സിനിമയിലെ മെലഡികളുടെ രാജാവിന് സംഗീത ലോകത്തിന്‍റെ വിട . നടനില്‍ തുടങ്ങി സംഗീത ലോകം അടക്കിവാണ എം എസ് വിശ്വനാഥന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ ദക്ഷിണാമൂര്‍ത്തി , ദേവരാജന്‍ എന്നീ പ്രതിഭാധനന്‍മാര്‍ ഉള്‍പ്പെട്ട അപൂര്‍വ്വ ഗണത്തിലെ അവസാന കണ്ണിയും അറ്റു. കാലഘട്ടത്തിനനുസരിച്ച് സംഗീതം ചിട്ടപ്പെടുത്താന്‍ എം എസിനുണ്ടായിരുന്ന കഴിവ് ചെറുപ്പക്കാര്‍ക്ക്പോലും അദ്ദേഹത്തെ പ്രിയങ്കരനാക്കി .നിനൈത്താലെ ഇനക്കും എന്ന തമിഴ് ചിത്രത്തിലെ "ശംഭോ ശിവ ശംഭോ " എന്ന ഗാനം യുവാക്കളെ ഒന്നടങ്കം ഇളക്കിമറിച്ചത് ഉദാഹരണമാണ്.

കൊച്ചി : ഇന്ത്യന്‍ സിനിമയ്ക്ക്  മികച്ച  സംഭാവനകള്‍  നല്കിയ ആചാര്യ തുല്യരായവരെ ആദരിക്കുന്നതിനു  ഫെഫ്ക ഏര്‍പ്പെടുത്തിയ  പ്രഥമ മാസ്റ്റേഴ്സ് അവാര്‍ഡ്  സംവിധായകന്‍ കെ ജി ജോര്‍ജ്ജിന് .പത്തുലക്ഷം രൂപയാണ് അവാര്‍ഡ് തുക . സിനമാരംഗത്ത് ഒരു സംഘടന ഏര്‍പ്പെടുത്തുന്ന ഏറ്റവും വലിയ  പുരസ്കാരമാണിത് . മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് പുരസ്ക്കാരം നല്‍കുക .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications