Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Music and Arts

ന്യൂഡൽഹി: അറേബ്യൻ നോവൽ ഫാക്ടറി ,മുല്ലപ്പൂ നിറമുള്ള പകൽ എന്നിവ ഉൾപ്പെട്ട നോവൽ ദ്വയത്തിലെ മുല്ലപ്പൂ നിറമുള്ള പകലിന്റെ ഇംഗ്ലീഷ് പരിഭാഷക്ക്‌ ബെന്യാമിന് ജെസിബി സാഹിത്യ പുരസ്കാരം .25 ലക്ഷം രൂപയാണ് സമ്മാനത്തുക ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. ജാസ്മിൻഡേയ്സ് എന്ന പേരിൽ ഷഹനാസ് ഹബീബാണ് നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് പരിഭാഷകയ്ക്ക് അഞ്ചുലക്ഷം രൂപ സമ്മാനമായി ലഭിക്കും.പെരുമാൾ മുരുകൻ, അനുരാധ റോയ്, അമിതാഭ് ബാഗ്ചി, ശുഭാംഗി സ്വരൂപ് എന്നിവർ ബെന്യാമിനോടൊപ്പം അവസാന പട്ടികയിൽ ഇടം പിടിച്ചിരുന്നു ഇവർക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും.

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍കുമാറിന്. ‘ഉഷ്ണ രാശി’ എന്ന നോവലിനാണ് അവാര്‍ഡ്. പുന്നപ്ര വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ‘ഉഷ്ണരാശി’. ഒരുലക്ഷം രൂപയും പ്രശ്സ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മദിനമായ ഒക്ടേവബര്‍ 27 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

മുംബൈ : പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍ അന്തരിച്ചു 84 വയസ്സായിരുന്നു . മധ്യ മുംബയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം . ദീര്‍ഘകാലമായി അസുഖ ബാധിതയയിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ ജയ്പൂര്‍ ഘരാന എന്ന രീതിയില്‍  വളരെ പ്രവീണ്യം ഉണ്ടായിരുന്ന കിഷോരി അമോങ്കര്‍  ഹിന്ദുസ്ഥാനി സംഗീതത്തില്‍ തന്‍റേതായ ശൈലി വികസിപ്പിച്ചെടുത്തു .സംഗീതത്തിന് പുറമേ നല്ലൊരു വാഗ്മിയായിരുന്ന അമോങ്കര്‍ രാജ്യത്തുടനീളം സഞ്ചരിച്ച്  സംഗീതത്തെക്കുറിച്ച് ക്ലാസുകളെടുത്തു .പത്മഭൂഷന്‍ , പത്മവിഭൂഷന്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം അവരെ ആദരിച്ചിരുന്നു .

തിരുവനന്തപുരം : നാല്‍പ്പതാമത്  വയലാര്‍ രാമവര്‍മ്മ സ്മാരക അവാര്‍ഡിന് യു കെ കുമാരന്‍ അര്‍ഹനായി . തക്ഷന്‍ കുന്ന്‍ എന്ന നോവലിനാണ് പുരസ്ക്കാരം .ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക .വയലാറിന്‍റെ  ചരമ ദിനമായ ഒക്ടോബര്‍ ഇരുപത്തിയേഴിനു എകെജി സ്മാരക ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്ക്കാരം സമ്മാനിക്കും .കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച  146ല്‍പ്പരം കൃതികളില്‍ നിന്നാണ് തക്ഷന്‍ കുന്ന്‍ സ്വരൂപം തെരഞ്ഞെടുക്കപ്പെട്ടത് .

 

The path-breaking and protean artist savant, Kalpati Ganapati Subramanyan, who died in Vadodara at the age of 92 on Wednesday afternoon, had embraced world culture, but his aesthetic sensibility was rooted in traditions as he made no distinction between classical Indian art and the country's folk culture.

He inspired great admiration that almost bordered on reverence, yet at heart he was a no-nonsense man with a sly sense of humour that was irreverent at times.

ന്യൂഡല്‍ഹി :മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അമിതാബ് ബച്ചനും മികച്ച നടിക്കുള്ള അവാര്‍ഡ് കങ്കണ രനോട്ടിനും ലഭിച്ചു . രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു.അമിതാബ് ബച്ചന് ഇത് നാലാം തവണയും കങ്കണക്ക് മൂന്നാം തവണയുമാണ് ദേശീയ പുരസ്ക്കാരങ്ങള്‍ ലഭിക്കുന്നത് . സിനിമാരംഗത്തെ സംഭാവനക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പുരസ്ക്കാരമായ ദാദ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് പ്രശസ്ത ഹിന്ദി സിനിമ താരം മനോജ്‌  കുമാറിന് ലഭിച്ചു 

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ജ്ഞാനപ്പാന പുരസ്ക്കാരത്തിന് കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അര്‍ഹനായി .25000 രൂപയാണ് പുരസ്ക്കാരം മാര്‍ച്ച് പന്ത്രണ്ടിന് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്ക്കാരം സമ്മാനിക്കും 

മുംബൈ  : പ്രസിദ്ധമായ കാലാ ഘോഡ കലാമേളക്ക് ദക്ഷിണ മുംബയിലെ കലാഘോഡയില്‍ തുടക്കമായി . മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്  ഞായറാഴ്ച മേള ഉത്ഘാടനം ചെയ്തു .  സര്‍ക്കാര്‍ സംരഭമായ മേക്കിന്‍ ഇന്ത്യ ഉള്‍പ്പെടെ  ഇത്തവണ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത് . ഫെബ്രുവരി പതിനേഴു വരെ  നീണ്ടു നില്‍ക്കുന്ന  മേളയില്‍ എല്ലാദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികളും അരങ്ങേറുന്നുണ്ട്.     നാനൂറ്റി ഇരുപതോളം  പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

വസായ് : ഡോംബിവല്ലി കലക്ഷേത്രയും ,ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ വസായ് സംഗീതോത്സവം ഇന്നാരംഭിക്കുന്നു . ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് വസായ് അയ്യപ്പ ക്ഷേത്ര പ്രാര്‍ത്ഥന മണ്ഡപത്തില്‍ നടി കെ പി എ സി ലളിത  സംഗീതോത്സവം ഉത്ഘാടനം ചെയ്യും.

ജയ്പ്പൂര്‍ :  ലോകത്തിലെ തന്നെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളില്‍ ഒന്നായ ജയ്പ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തിരി തെളിയും .അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവം ജയ്പ്പൂരിലെ പ്രസിദ്ധമായ ദിഗ്ഗി പാലസിലാണ് നടക്കുന്നത് . കനേഡിയന്‍ കവിയും നോവലിസ്റ്റുമായ മാര്‍ഗരറ്റ് അത്വൂദ്, എഴുത്തുകാരനായ റസ്കിന്‍ ബോണ്ട്‌ ,അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍  മെക് കറി, ചരിത്രകരന്മാരായ നിയാല്‍ ഫെര്‍ഗുസന്‍,സ്റ്റീഫന്‍ ഫ്രെ എന്നിവര്‍  പങ്കെടുക്കുന്ന ഫെസ്റ്റിവലിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications