Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Movies

മീര ജാസ്മിന്‍ വീണ്ടും സജീവമാകുന്നു

ഏറെ നാളത്തെ ഇടവേളക്കുശേഷം മീരാജാസ്മിന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. ഇതിനുമപ്പുറം എന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മീര വീണ്ടുമെത്തുന്നത്.ആഗ്ന മീഡിയയുടെ ബാനറില്‍ നവാഗതനായ മനോജ്‌ ആലുങ്കല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കയര്‍ തൊഴിലാളിയായ രുഗ്മണി എന്ന തനി നാടന്‍ പെണ്‍കുട്ടിയായാണ് മീര വേഷമിടുന്നത്. റിയാസ്ഖാന്‍,സിദ്ധീഖ് ,ലാലു അലക്സ് ,ടോണി വിജയകുമാര്‍,കലാശാല ബാബു,നാരായണന്‍കുട്ടി,വാഴുര്‍ രാജന്‍ ,സോനാ നായര്‍,ലക്ഷമി പ്രിയ,കുളപ്പുള്ളി മീനാഗണേഷ്,ബേബി അഞ്ജന ,ബേബി ദുര്‍ഗ്ഗ എന്നിവരാണ് മറ്റു താരങ്ങള്‍ .

സിനിമ പാതി, പ്രേക്ഷകന്‍ ബാക്കി

ഇരുപത്തി നാല് മണിക്കൂറും നമ്മെ വിനോദിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍. ഋിലേൃമേശിാലി േശിറൗേെൃ്യ എന്നാണല്ലോ ഇതിന്റെ ഓമനപ്പേര്. ഋിലേൃമേശിാലി േഎന്നതുകൊണ്ട് രസിപ്പിക്കല്‍ എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഹാ! കഷ്ടം, ഈ പരിപാടികള്‍ നമ്മെ വിഡ്ഢികളാക്കുകയാണ്. കണ്ണീരും, വിഡ്ഢിചിരിയും അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള കൊതിയെ ഉത്തേജിപ്പിക്കുന്നതും മാത്രമാണ് രസിപ്പിക്കല്‍ എന്ന പോലെയാണ് കാര്യങ്ങളുടെ കിടപ്പ്.

ന്യൂജനറേഷന്‍ സിനിമയ്ക്ക് ഇനി വാട്ടത്തിന്റെ കാലം

ഇനി വരാന്‍ പോകുന്ന കാലം ന്യുജനറേഷന്‍ എന്നു വിളിക്കുന്ന സിനിമയുടെ വാട്ടത്തിന്റെ കാലമാണ്. സാറ്റലൈറ്റ് റൈറ്റ് എന്ന ചരക്കിലായിരുന്നു ഈ സിനിമകള്‍ ഉണ്ടായിരുന്നതും ഉണ്ടായികൊണ്ടിരിക്കുന്നതും. എന്നാല്‍ ഈ ചരക്കുകള്‍ ചാനലില്‍ പോലും പ്രദര്‍ശിപ്പിക്കുമ്പോള്‍ പരസ്യം കിട്ടാനുള്ള പ്രശ്‌നമാണ് സാറ്റലൈറ്റ് മുതലാളിമാരെ ഇരുത്തി ചിന്തിപ്പിച്ചത്്. ടാക്കീസില്‍ ഒരാഴ്ചയെങ്കിലും ഓടാത്ത സിനിമകള്‍ സാറ്റലൈറ്റ് റൈറ്റ് നല്‍കി വാങ്ങേണ്ട എന്ന തീരുമാനമാണ് ന്യൂജനറേഷന്‍ ചരക്കുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്്.

എന്റെ ബാല്യകാലസഖിമാര്‍

ബാല്യകാലസഖി സിനിമയുടെ ലൊക്കേഷന്‍ എനിക്ക് വികാരപരമായ ഒരനുഭവമാണ് സമ്മാനിച്ചത്. എനിക്ക് രക്തബന്ധമുള്ള കഥാപാത്രങ്ങളുടെ നേരിട്ടുള്ള കാഴ്ച എന്നെ അഗാധമായി സ്പര്‍ശിച്ചു. കുട്ടിക്കാലം മുതല്‍ എന്നോടൊപ്പമുള്ള, എന്നാല്‍ ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത, എന്റെ കൂടപ്പിറപ്പുകളുടെ കഥ. എനിക്കവര്‍ ആരായിരുന്നു? അറിയില്ല.

ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി വീപ്പിങ് ബോയ്‌

ഡോക്ടര്‍ സഹദേവന് ഒരു കൊച്ചു വിഷമം വന്നാല്‍പോലും വിതുമ്പിക്കരയും. ഇമോഷണല്‍ സഹദേവന്‍ എന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ഇട്ടിരിക്കുന്ന വട്ടപ്പേര്. ചുറ്റുമുള്ളവര്‍ക്ക് ചിരിക്കാനുള്ള വക സഹദേവന്‍ എപ്പോഴും നല്‍കികൊണ്ടിരിക്കും. എന്തു പ്രശ്‌നം വന്നാലും എത്രയും വേഗത്തില്‍ ഓടിരക്ഷപ്പെടുന്ന സഹദേവന്‍ ഒരു പട്ടിക്കുഞ്ഞിനെ കണ്ടാല്‍ പോലും പ്രാണഭയത്താല്‍ മരത്തില്‍ വലിഞ്ഞുകയറുന്ന പേടിത്തൊണ്ടനാണ്.

ഏഴു സുന്ദരരാത്രികള്‍

ദിലീപും ലാല്‍ ജോസ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് ഏഴു സുന്ദരരാത്രികള്‍. ഇവരുടെ കോമ്പിനേഷനിലെ ചിത്രങ്ങളെല്ലാം കലാപരവും സാമ്പത്തികവുമായ മികവുപുലര്‍ത്തിയതാണ്. അതുകൊണ്ടുതന്നെ ലാല്‍ ജോസും ദിലീപുമൊത്തു ചേരുന്ന ചിത്രമെന്ന നിലയില്‍ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications