Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Movies

നാലു താരറാണികള്‍ തിരിച്ച് വരവിനൊരുങ്ങുന്നു

മുംബൈ: നീണ്ട ഇടവേളയ്ക്കുശേഷം ബോളിവുഡിലെ നാല് താരറാണികള്‍ തിരിച്ച് വരവിനൊരുങ്ങുന്നു. ഒരുകാലത്ത് ബോളിവുഡ് സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന റാണി മുഖര്‍ജി, കാജള്‍, ടാബു, പ്രീതി സിന്‍റ എന്നിവരാണ് വിവിധ പ്രോജക്ടുകളിലൂടെ വീണ്ടും സജീവമാകുന്നത്. 2012 ല്‍ പുറത്തിറങ്ങിയ തലാഷിലാണ് റാണി മുഖര്‍ജി അവസാനമായി അഭിനയിച്ചത് .ഇപ്പോള്‍ പ്രദീപ്‌ സര്‍ക്കാരിന്‍റെ മര്‍ഡാനി എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലൂടെയാണ് റാണി മുഖര്‍ജി വീണ്ടും സജീവമാകുന്നത്.

രാഷ്ട്രീയത്തില്‍ താല്‍പ്പര്യം ഇല്ലെന്ന് അമിതാഭ് ബച്ചന്‍

 പ്രമുഖ സിനിമ താരങ്ങള്‍ വിവിധ പാര്‍ട്ടികളുടെ ബാനറില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കുമ്പോള്‍ നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അനുഭവം ഉണ്ടെങ്കിലും ഇപ്പോള്‍   രാഷ്ട്രീയത്തില്‍ താല്‍പ്പര്യമേ ഇല്ലെന്ന് ബിഗ്‌ ബി . 18984ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍  മുന്‍ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി എച് എന്‍ ബഹുഗുണയെ അലഹബാദ്‌ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയ അമിതാഭ് ബച്ചന്‍ അന്ന് നേടിയ ഭൂരിപക്ഷം ഇന്ത്യന്‍ ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഭൂരിപക്ഷങ്ങളില്‍ ഒന്നാണ്.ജയിച്ച് മൂന്നു വര്‍ഷം കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ അമിതാഭ് പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നതേയില്ല.

സഞ്ജയന്‍റെ ജീവിതം സിനിമയാകുന്നു.

തന്‍റെ രചനകളിലൂടെ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത ആക്ഷേപ ഹാസ്യ സാഹിത്യകാരന്‍ സഞ്ജയന്‍റെ  ജീവിതം സിനിമയാകുന്നു. സ്വന്തം ജീവിതത്തില്‍ ദുരന്തങ്ങള്‍ വേട്ടയാടുമ്പോഴും വിമര്‍ശനത്തിന്‍റെ കൂരമ്പുകള്‍ എയ്ത് ആക്ഷേപ ഹാസ്യത്തിലൂടെ സമൂഹത്തെയും വ്യക്തികളെയും നേര്‍വഴിയിലേക്ക് നടത്താന്‍ തന്‍റെ രചനാവൈഭവം ഫലപ്രദമായി ഉപയോഗിച്ച സഞ്ജയന്‍റെ ജീവിത കഥ വിദൂഷകന്‍ എന്ന പേരിലാണ് സിനിമയാകുന്നത് .ഹരേ രാം ക്രിയേഷന്‍റെ  ബാനറില്‍ സി കെ ദിനേശന്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരുക്കുന്നത് ടി കെ സന്തോഷ്‌ കുമാറാണ്.

പ്രധാന വേഷങ്ങള്‍ കിട്ടിയാല്‍ മാത്രമേ അഭിനയിക്കൂ എന്ന് മനീഷ കൊയ് രാള

മനസ്സിനിണങ്ങിയ  പ്രധാന വേഷങ്ങള്‍ കിട്ടിയാല്‍ മാത്രമേ  ഇനി അഭിനയ രംഗത്തേക്കുള്ളുവെന്ന്  നടി മനീഷ കൊയ് രാള . അര്‍ബുദ രോഗ ബാധയെത്തുടര്‍ന്ന്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന  ഇവര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന്‍ വീണ്ടും അഭിനയരംഗത്തേക്ക് വരാന്‍ ആലോചിക്കുന്നുണ്ടെങ്കിലും  പറ്റിയ റോള്‍ കിട്ടാത്ത സാഹചര്യത്തില്‍ ഇതുവരെ ഒരു പ്രോജക്ടിനും സമ്മതം മൂളിയിട്ടില്ല .ഒരുപാട് ഓഫറുകളും   ഒരുപാട് സ്ക്രിപ്ടുകളും വരുന്നുണ്ട് പക്ഷെ ഒന്നും ഇതുവരെ ആകര്‍ഷകമായി തോന്നിയില്ലെന്നാണ് മനീഷ പറയുന്നത്. ചിലര്‍ ക്യാരക്ടര്‍ റോളുകള്‍ വാഗ്ദാനം ചെയ്തുവെങ്കിലും അവയും  മനീഷയ്ക്ക് ഇഷ്ടമായില്ല.

ദീപിക പദുകോണ്‍ പണം വാരുന്നു

മുംബൈ:  അഭിനയിച്ച പടങ്ങള്‍ എല്ലാം ഹിറ്റായതോടെ  ബോളിവുഡ് താരം ദീപിക പദുകോണ്‍ പരസ്യങ്ങളിലൂടെ പണം വാരുന്നു. നിലവില്‍ നിരവധി ബ്രാണ്ടുകളുടെ  പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ദീപിക അവസാനമായി ഒരു പ്രമുഖ  കോള കമ്പനിയുമായാണ് പരസ്യകരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരുവര്‍ഷത്തെ കരാറിന് ആറു കോടി രൂപയാണ് പ്രതിഫലം. വളരെ സെലക്ടീവായി ബ്രാന്‍ഡ്‌അംബാസഡര്‍മാരെ തെരഞ്ഞെടുക്കുന്ന ഈ കോള കമ്പനിയുടെ മുന്‍ ബ്രാന്‍ഡ് അംബാസഡര്‍ ഐശ്വര്യ റായ് ബച്ചന്‍ ആയിരുന്നു.

ന്യുജനറേഷന്‍ എന്ന കള്ളച്ചരക്ക്

കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമ ഭരിച്ചത്് ന്യൂ ജനറേഷന്‍ എന്ന ലേബലില്‍ എത്തിയ കള്ളചരക്കുകളായിരുന്നു. ദൃശ്യത്തിന്റെയും ശൈലിയുടെയും നവീനതയുടെയും പുതിയ പകിട്ടില്‍ എത്തിയ ചിത്രങ്ങള്‍ ലൈംഗികതയെയാണ് ആഘോഷിച്ചത്്്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കൊണ്ടാടപ്പെട്ട സിനിമകള്‍ ഈ വര്‍ഷത്തോടെയാണ് ഊര്‍ദ്ധശ്വാസം വലിക്കാന്‍ തുടങ്ങിയത്്. പുതുനാമ്പുകളുടെയും പൂതിയ സംവേദനത്തിന്റെയും സ്പര്‍ശം പ്രതീക്ഷകളിലേക്ക് വഴിതെളിച്ചെങ്കിലും സ്ഥിരം ഫോര്‍മാറ്റില്‍ തലകുത്തി വീഴാനായിരുന്നു അതിന്റെ വിധി.

ഇന്ത്യയിലെ പ്രഥമ 4D ചിത്രം "ലാസ്റ്റ് എമ്പറര്‍"ന്‍റെ ചിത്രീകരണം ഏപ്രിലില്‍ തുടങ്ങുന്നു.

മുംബൈ: രാജ്യത്തെ പ്രഥമ 4D ചിത്രമായ "ലാസ്റ്റ് എമ്പറര്‍" ന്‍റെ ചിത്രീകരണം ഏപ്രിലില്‍ തുടങ്ങുന്നു.ഋത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം വി.ഗണേഷ്കുമാറാണ് .ചരിത്ര പരമായും  വിദ്യാഭ്യാസപരമായും  ഏറെ  പ്രാധാന്യം അര്‍ഹിക്കുന്ന  ചിത്രം ഇന്ത്യക്ക് പുറമേ വിദേശത്തുള്ള പ്രേഷകരെയും ലക്ഷ്യമിട്ടാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന്‍റെ അസ്തമയവും, മാറാത്ത സാമ്രാജ്യത്തിന്‍റെ  ഉത്ഭവവും വിവരിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.

ശില്‍പ്പ ഷെട്ടി പുസ്തകമെഴുതാന്‍ തയ്യാറെടുക്കുന്നു.

മുംബൈ: ഭര്‍ത്താവിനു പിറകെ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി പുസ്തകമെഴുതാന്‍ തയ്യാറെടുക്കുന്നു. ബിസിനസ്സുകാരനായ ഭര്‍ത്താവ് രാജ് കുന്ദ്ര അടുത്തിടെ "ഹൌ നോട്ട് ടു മേക്ക് മണി" എന്ന പുസ്തകം പുറത്തിറക്കിയതിനു പിന്നാലെയാണ് ശില്‍പ്പ ഫിറ്റ്നസിനെക്കുറിച്ച് പുസ്തകമെഴുതാന്‍ ഒരുങ്ങുന്നത് .തനിക്ക് ഇഷ്ട്പ്പെട്ട വിഷയമാണ് ഫിറ്റ്നസ് അതിനാലാണ് പുസ്തകമെഴുതാന്‍ ഈ വിഷയം തെരഞ്ഞെടുത്തത്. തിരക്കിനിടയില്‍ തീരെ സമയം കിട്ടുന്നില്ലെന്നാണ് ശില്‍പ്പയുടെ പരാതി  .

ദൃശ്യം തമിഴിലേക്ക്

കൊച്ചി: സൂപ്പര്‍ ഹിറ്റായ മോഹന്‍ലാലിന്‍റെ മലയാളം ചിത്രം ദൃശ്യം തമിഴില്‍ റീമേക്ക് ചെയ്യുന്നു. തമിഴില്‍  മോഹന്‍ലാലിന്‍റെ റോളില്‍ കമലഹാസനാണ് അഭിനയിക്കുന്നത്. ജിത്തു ജോസഫ് തന്നെയാണ് സംവിധായകന്‍.മീനതന്നെയാണ് തമിഴിലും നായികയായി അഭിനയിക്കുന്നത്.ഈ വര്‍ഷം പകുതിയോടെ സിനിമ തിയേറ്ററില്‍ എത്തിക്കുവാനാണ് ആലോചിക്കുന്നതെന്ന് ജിത്തു ജോസഫ് പറഞ്ഞു.തമിഴിനുപുറമെ തെലുങ്ക്‌ ഹിന്ദി എന്നീ ഭാഷകളിലും ദൃശ്യം റീ മേക്ക് ചെയ്യുന്നുണ്ട്. മലയാളത്തില്‍  വന്‍ വിജയമായ ദൃശ്യം കേരളത്തിലും തമിഴ് നാട്ടിലും ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

ബോളിവുഡില്‍ എട്ടു വന്‍ ബജറ്റ് ചിത്രങ്ങളുടെ റിലീസ് ക്ലഷാകുന്നു

ബോളിവുഡില്‍ ഈ വര്‍ഷം പ്രമുഖ താരങ്ങളുടെ എട്ടു ചിത്രങ്ങളുടെ റിലീസ് തീയ്യതിക്ലാഷ് ആകുന്നു.അക്ഷയകുമാറും സോണാക്ഷിസിന്ഹയും അഭിനയിക്കുന്ന ഹോളിഡെ,അജയ് ദേവ്ഗന്‍ സോണാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാന റോളില്‍ അഭിനയിക്കുന്ന ആക്ഷന്‍ ജാക്സണ്‍ എന്നീ സിനിമകള്‍ മാര്‍ച്ച് 28ന് തിയേറ്ററില്‍ എത്തുമ്പോള്‍ അജയ് ദേവ്ഗന്‍ പ്രധാന റോളില്‍ അഭിനയിക്കുന്ന രോഹിത് ഷെട്ടി ചിത്രമായ സിംഗം2 മുംബയ്ഭീകരാക്രമണത്തെ ആസ്പദമാക്കിയുള്ള സെയ്ഫലിഖാന്‍ കത്രീന കയ്ഫ്‌ ചിത്രമായ ഫാന്‍റ്റം എന്നീ ചിത്രങ്ങള്‍ ആഗസ്റ്റ്‌ 15ന് റിലീസ് ആകുന്നു.ബിബാഷ ബസു,സൈഫ് അലിഖാന്‍,രാം കപൂര്‍,റിതേഷ് ദേശ്മുഖ് എന്നിങ്ങനെ താര നിരകള്‍പ്രത്യക്ഷപ്പെടുന്ന ഹംശകലസ്,രന്‍ബിര

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications