Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Movies

ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ലക്ഷ്യമിട്ട് ബോളിവുഡ് സിനിമകള്‍

ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തി ലാഭം കൊയ്യുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി നേരെ തിരിച്ചാണ് . സിനിമയെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയും അതോടൊപ്പം സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ഹിന്ദി സിനിമകളെ ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്ന ട്രെന്‍ഡ് വര്‍ദ്ധിച്ചുവരുന്നു.

കമല സുരയ്യയുടെ ജീവിതം സിനിമയാകുന്നു

തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി  കമല സുരയ്യയുടെ  ജീവിതം സിനിമയാകുന്നു . കമലാദാസ് എന്ന പേരില്‍ ഇംഗ്ലീഷിലും മാധവിക്കുട്ടി എന്നാ പേരില്‍ മലയാളത്തിലും  എഴുതിയിരുന്ന  ഇവരുടെ കൃതികള്‍ സാഹിത്യലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ് .  തുറന്ന എഴുത്തിലൂടെ  കപട സദാചാരത്തിന്‍റെ മുഖം മൂടി വലിച്ചു കീറിയ ഇവര്‍ ജീവിതത്തിന്‍റെ അവസാന നാളുകളില്‍ കമലാസുരയ്യ എന്നാ പേരില്‍ ഇസ്ലാം മതം സ്വീകരിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംവിധായകന്‍ കമലാണ് സുരയ്യയുടെ ജീവിതം സിനിമയാക്കാന്‍ തയ്യാറെടുക്കുന്നത്. പ്രധാന റോളിലേക്ക് വിദ്യാബാലനെയാണ് പരിഗണിക്കുന്നത്.

പ്രണയിക്കുന്നുണ്ട് ആളെപറയില്ലെന്ന് സുസ്മിത സെന്‍

ഒരാളെ ആഴത്തില്‍ പ്രണയിക്കുന്നുണ്ട് എന്നാല്‍ ആളുടെ പേര് പറയില്ലെന്ന് ബോളിവുഡ് താരം സുസ്മിത സെന്‍. ഹിന്ദിയിലും ബംഗാളിയിലുമായി ഉടന്‍ പുറത്തിറങ്ങുന്ന മൂന്ന് സിനിമകളിലൂടെ തിരിച്ചു വരവ് നടത്തുന്ന മുപ്പതിയെട്ടുകാരിയായ താരം ദത്തെടുത്ത രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ്. അവിവാഹിതയായ അമ്മയായ സുസ്മിത സെന്നിനു മക്കളെ വളര്‍ത്തുന്നതിന് വ്യക്തമായ ധാരണയുണ്ട് അതിനാല്‍ തന്നെ തന്‍റെ പ്രണയത്തെക്കുറിച്ച് തുറന്നു ചര്‍ച്ചചെയ്യാന്‍ താല്‍പ്പര്യമില്ല .ബോളിവുഡില്‍ എല്ലാം തുറന്ന് ചര്‍ച്ചചെയ്യപ്പെടുന്നു എന്നാല്‍ ചില കാര്യങ്ങള്‍ കുട്ടികളുടെ മുന്നില്‍ വെച്ച് പറയാന്‍ പാടില്ല സുസ്മിത പറയുന്നു.

ഭാരതീയ സങ്കല്‍പ്പത്തിന്‍റെ പ്രതീകമായി സ്ത്രീകളെ ഉപയോഗിക്കുന്നു." ദ വേള്‍ഡ് ബിഫോര്‍ ഹെര്‍"

ഉദാരവല്‍ക്കരണത്തിനു ശേഷമുള്ള ഇന്ത്യയെ വ്യത്യസ്തമായ കോണിലൂടെ നോക്കി കാണുകയാണ് ഇന്‍ഡോ കനേഡിയന്‍ ഡോക്യുമെന്‍ററി നിര്‍മ്മാതാവായ നിഷ പഹുജ . ഇന്ത്യന്‍ വംശജരായ കനേഡിയന്‍ സഹോദരങ്ങള്‍ക്ക് ബോളിവുഡ് സിനിമയോടുള്ള കമ്പം പ്രമേയമാക്കിയുള്ള “ബോളിവുഡ് ബൌണ്ട്” എന്ന അവാര്‍ഡ് ചിത്രത്തിന് ശേഷം നിഷ നിര്‍മ്മിച്ച “The world before her” ചിത്രം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. 2012ലെ ന്യൂയോര്‍ക്ക് ട്രിബേക ഫിലിം ഫെസ്റ്റിവലില്‍  പ്രദര്‍ശിപ്പിച്ച ഫീച്ചര്‍ ഫിലിമിന്‍റെ ദൈര്‍ഘ്യമുള്ള ഇന്ത്യയില്‍ നിന്നുള്ള ഈ ഏക ചിത്രം നല്ല ഫീച്ചര്‍ ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടി .

സൈന നെഹ് വാളിന്‍റെ ജീവിതം സിനിമയാകുന്നു.

ഇരുപത്തിനാലുകാരിയായ ബാറ്റ്മിന്ടന്‍ താരം സൈന നെഹ് വാളിന്‍റെ ജീവിത കഥ സിനിമയാകുന്നു.കഠിനമായ ജീവിത സാഹചര്യത്തില്‍ നിന്ന്‍ ഉയര്‍ന്നുവന്ന തന്‍റെ കഥ സിനിമയാക്കണമെന്ന് സൈനയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.

സല്‍മാന്‍ഖാനെതിരെയുള്ള കേസ് ബോളിവുഡ് ആശങ്കയില്‍

മുംബായ്: കാറിടിച്ച് ഒരാള്‍ മരിച്ച കേസ്സില്‍ സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങള്‍ ബോളിവുഡില്‍ ആശങ്ക പരത്തുന്നു. ബോളിവുഡിലെ മുന്‍ നിര താരമായ സല്‍മാന്‍ ഖാനെ കേന്ദ്രീകരിച്ച് ഏകദേശം അഞ്ഞൂറ് കോടിരൂപയോളം വരുന്ന വിവിധ പ്രോജക്ടുകള്‍ അണിയറയില്‍ ഉണ്ടെന്നതാണ് ആശങ്കയ്ക്ക് കാരണം .2002 ലാണ് സല്‍മാന്‍ ഖാന്‍ ഓടിച്ചിരുന്ന കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന ഒരാള്‍ മരണപ്പെട്ടത്.

സുമംഗള്‍ സിന്‍ഹ റായ് മലയാളത്തില്‍ താരമാകുന്നു

തിരുവനന്തപുരം: തൊഴിലന്വേഷിച്ച് ആസ്സാമില്‍ നിന്ന് കേരളത്തിലെത്തിയ സുമംഗള്‍ സിന്‍ഹ റായ് എന്ന ചെറുപ്പക്കാരന്‍ മലയാള സിനിമയില്‍ താരമാകുന്നു. ഒട്ടും നിനച്ചിരിക്കാതെ  മസാല റിപ്പബ്ലിക് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതാണ് സുമംഗളിന്‍റെ ജീവിതം മാറ്റിമറിച്ചത്. മസാല റിപ്പബ്ലിക്കിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ സുമംഗള്‍ താരമായി മാറിക്കഴിഞ്ഞു. മറുനാടന്‍ തൊഴിലാളികളുടെ  കഥ പറയുന്ന മസാല റിപ്പബ്ലിക് ഒരു ആക്ഷേപഹാസ്യ സിനിമയാണ്.

മോണിക്ക ഡോഗ്ര സ്വവര്‍ഗ്ഗ രതി റോളില്‍ അഭിനയിക്കുന്നു.

മുംബായ്: ഗായികയും നടിയുമായ മോണിക്ക ഡോഗ്ര ലെസ്ബിയന്‍ റോളില്‍ അഭിനയിക്കുന്നു. അമേരിക്കന്‍ ഹ്രസ്വ ചിത്രമായ" റിലാപ്സിലാണ്" മോഡലായ കാസി ലെഗ്ലറുമായി ചേര്‍ന്ന്‍ മോണിക്ക  സ്ത്രീ സ്വവര്‍ഗ്ഗ രതി കഥാപാത്രമായി വേഷമിടുന്നത്. സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്ന കഥാപാത്രമായി അഭിനയിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശനങ്ങളും ആക്ഷേപങ്ങളും വരുന്നുണ്ടെങ്കിലും മോണിക്ക അത് കാര്യമാക്കുന്നില്ല .

ശ്ത്രുഘ്നന്‍ സിന്‍ഹയ്ക്ക് ഐ ഐ എഫ് എ ആജീവനാന്തര പുരസ്ക്കാരം

തമ്പ ബേ(യു എസ്): പ്രശസ്ത ബോളിവുഡ് താരം ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് ഐ ഐ എഫ് എ ആജീവനാന്തര പുരസ്ക്കാരം. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ മികച്ച സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് പുരസ്ക്കാരം.മകളും നടിയുമായ സോനാക്ഷി സിന്‍ഹ ,നടന്‍ അനില്‍ കപൂര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു. ഇരുനൂറോളം ഹിന്ദി സിനിമകളില്‍ വേഷമിട്ട ശത്രുഘ്നന്‍ സിന്‍ഹ പഞ്ചാബി, ബംഗള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

റാണിമുഖര്‍ജിയും ആതിഥ്യ ചോപ്രയും വിവാഹിതരായി

മുംബൈ: നീണ്ട കാലത്തെ പ്രണയത്തിനു ശേഷം ബോളിവുഡ് നടി റാണി മുഖര്‍ജിയും നിര്‍മ്മാതാവ് ആതിഥ്യ ചോപ്രയും വിവാഹിതരായി. ഇറ്റലിയിലെ പ്രാന്തപ്രദേശത്ത് വെച്ച് കഴിഞ്ഞ രാത്രിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. കുറച്ചു കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന റാണി ആതിഥ്യ ചോപ്രയുടെ പുതിയ ചിത്രത്തില്‍ പോലീസ് ഒഫീസറുടെ വേഷത്തില്‍ തിരിച്ചുവരവ് നടത്തുന്നു എന്നാ വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇരുവരുടെയും വിവാഹവാര്‍ത്തയും പുറത്തുവന്നത്. പുതിയ ചിത്രത്തിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അതീവ രഹസ്യമായി വെച്ചിരിക്കുകയാണ് ആതിഥ്യ ചോപ്ര.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications