Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Movies

ബോളിവുഡില്‍ സുഹൃത്തുക്കളെയുണ്ടാക്കുക പ്രയാസമാണെന്ന് നര്‍ഗീസ് ഫഖ്രി

മുംബൈ: ബോളിവുഡ് സിനിമാലോകത്ത് സുഹൃത്തുക്കളെ ഉണ്ടാക്കുക ഏറെ പ്രയാസമുള്ള കാര്യമാണെന്ന് പുതുമുഖ താരം നര്‍ഗീസ് ഫ്ഖ്രി. മൂന്ന് വര്‍ഷം മുമ്പാണ് നര്‍ഗീസ് ബോളിവുഡില്‍ എത്തിയത്. ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന്‍ മോഡലായി ജോലിചെയ്യവെയാണ് നര്‍ഗീസ് ഇന്ത്യയില്‍ എത്തുന്നത്.

മുംബൈ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

മുംബൈ:  സ്പോണ്‍സര്‍മാര്‍  ഇല്ലാത്തതിനാല്‍ ഈ വര്‍ഷം  ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കരുതിയിരുന്ന   മുംബൈ  ഫിലിം ഫെസ്റ്റിവലിന് (എം എം എഫ്)  അവസാനം തിരശീല ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ സഹകരണത്തോടെയാണ്  ചലചിത്രോല്‍സവം  നടക്കുന്നത്. ഒക്ടോബര്‍ ഇരുപത്തിയൊന്നു വരെ  നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍  65 രാജ്യങ്ങളില്‍ നിന്നായി 180 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അമേരിക്കന്‍ ഫ്രഞ്ച് സിനിമയായ സെറീനയാണ് ഉത്ഘാടന ചിത്രം .ബ്രാഡ്ലി കൂപ്പര്‍ , ജെന്നിഫര്‍ ലോറന്‍സ് എന്നിവര്‍ വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂസന്‍ ബിയറാണ്. ജുഹുവിലെ ചന്ദന്‍ സിനിമയിലാണ് പ്രദര്‍ശനം.

നഗ്നത പ്രദര്‍ശനം ശുദ്ധമായ കലയെന്ന് ഓള്‍ഗ ല്യൂ ചാക്ക്

ഉക്രൈന്‍:  നഗ്നത പ്രദര്‍ശനം ശുദ്ധമായ കലയെന്ന്  ഉക്രൈന്‍ പാര്‍ലിമെന്‍റ്  തെരഞ്ഞെടുപ്പില്‍  ഉക്രനിയന്‍ ഡെമോക്രാറ്റിക്‌ അലയന്‍സ് ഫോര്‍ റിഫോം പാര്‍ട്ടി  സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന  ഓള്‍ഗ ല്യൂ ചാക്. സ്വകാര്യമായെടുത്ത  നഗ്ന ഫോട്ടോകള്‍  ചോര്‍ത്തി നെറ്റില്‍ പ്രചരിപ്പിക്കുന്നതില്‍  സെലബ്രറ്റികള്‍ പലരും ആശങ്കാകുലരാകുമ്പോഴാണ്  തന്‍റെ നഗ്ന ഫോട്ടോ ഇന്റര്‍ നെറ്റില്‍ പ്രചരിക്കുന്നതിനോടു  ഓള്‍ഗ ല്യൂ ചാക്ക് അനുഭാവപൂര്‍വ്വം പ്രതികരിക്കുന്നത്. ലോക പ്രശസ്ത ചിത്രകാരന്മാരായ വാന്‍ ഗോഗ് , ടിടിയാന്‍  എന്നിവരുടെ നഗ്നത  ചിത്രീകരിക്കുന്ന സൃഷ്ടികളെ ലോകം അംഗീകരിക്കുന്നു.

പത്മിനി മൂന്നാം ലിംഗത്തില്‍ പെട്ട ആദ്യ ടെലിവിഷന്‍ അവതാരക

കോയമ്പത്തൂര്‍:  കോയമ്പത്തൂരില്‍ നിന്നുള്ള പത്മിനി പ്രകാശ്  മൂന്നാം ലിംഗത്തില്‍പ്പെട്ട  ആദ്യ ടെലിവിഷന്‍ അവതാരകയാകുന്നു .    നപുംസക വിഭാഗത്തില്‍ പെടുന്നവരെ  മൂന്നാം ലിംഗമായി  പരിഗണിക്കണമെന്ന    കോടതി  ഉത്തരവ്  വന്നതിനുശേഷം രാജ്യത്ത് ഇതാദ്യമായാണ്  ഒരു മൂന്നാം ലിംഗത്തില്‍പ്പെടുന്ന ആള്‍ ടെലിവിഷനില്‍ വാര്‍ത്ത അവതാരകയാകുന്നത്.

ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതായപ്പോള്‍ ശരീരം വില്‍ക്കേണ്ടിവന്നുവെന്നു ശ്വേത

സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ജീവിക്കാന്‍ വഴിയില്ലാതയപ്പോഴാണ് ശരീരം വില്‍ക്കാന്‍ തയ്യാറായതെന്ന് നടി ശ്വേത. 2002ല്‍ പതിനൊന്നാം വയസ്സില്‍ വിശാല്‍ ഭരദ്വാജിന്‍റെ മക്ഡീ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ ശ്വേത അനാശാസ്യ പ്രവര്‍ത്തനത്തിനു പിടിയിലായി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് പലരും കേട്ടത് .ഇരുപത്തി മൂന്നുകാരിയായ ശ്വേതയെ നാലുദിവസം മുമ്പാണ് ഹൈദരാബാദിലെ ഹോട്ടലില്‍ വെച്ച് അനാശാസ്യത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. റിമാണ്ടിലായ ശ്വേതയെ  ഇപ്പോള്‍സര്‍ക്കാര്‍പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

സ്മൃതി ഇറാനിയുടെ സമയത്തിനായി ഭൂഷന്‍ കുമാര്‍ കാത്തിരിക്കുന്നു.

മുംബൈ: സ്മൃതി ഇറാനി കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായി സ്ഥാനമേറ്റതോടെ  സ്മൃതിയുടെ സമയത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ് നിര്‍മ്മാതാവ് ഭൂഷന്‍ കുമാര്‍. ഭൂഷന്‍റെ  അടുത്ത സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നത് സ്മൃതിയാണ് . സിനിമയുടെ ചിത്രീകരണം അല്‍പ്പം നടന്നുവെങ്കിലും അപ്പോഴേക്കും സ്മൃതി കേന്ദ്രമന്ത്രിയായി.  മന്ത്രിയായതോടെ സ്മൃതി തിരക്കിലാവുകയും ചിത്രീകരണം മുടങ്ങുകയും ചെയ്തു. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് അഭിഷേക് ബച്ചനാണ്. സ്മൃതിക്ക് സമയം കിട്ടുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന്  അഭിഷേക് പറഞ്ഞു.

സണ്ണി ലിയോണിനു സിനിമകളുടെ പ്രവാഹം

 വര്‍ഷം ആദ്യം പുറത്തിറങ്ങിയ "രാഗിണി എം എം എസ് 2" എന്ന സിനിമയുടെ വിജയത്തിനു ശേഷം  സണ്ണി ലിയോണിനു  ബോളിവുഡിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി സിനിമകളുടെ പ്രവാഹം . ശരീര പ്രദര്‍ശനത്തിലൂടെ  ആരാധകരെ ത്രസിപ്പിച്ച  ഈ ഇന്‍ഡോ-കനേഡിയന്‍ താരം അടുത്തകാലത്തായി  ഹിന്ദി തമിഴ്, തെലുങ്ക് സിനിമകളിലായി ചെയ്ത  ഐറ്റം ഗാനങ്ങള്‍ ഹിറ്റായിരുന്നു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചുവെങ്കിലും  ബോളിവുഡില്‍ കാലുറപ്പിച്ച് തന്‍റെ ഹിന്ദി പ്രാവീണ്യം  മെച്ചപ്പെടുത്താനാണ് സണ്ണി ലിയോണിന്‍റെ  ആലോചന .

ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ ആദ്യം ഭയമായിരുന്നുവെന്ന് പാക് നടി ഹുമൈമ മാലിക്

മുംബൈ: ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ ആദ്യം ഭയമായിരുന്നുവെന്ന് പാക് നടി ഹുമൈമ മാലിക്. തന്‍റെ ആദ്യ ഹിന്ദി സിനിമയായ "രാജാ നട്‌വര്‍ ലാലിലെ" നടന്‍ ഇമ്മ്രാന്‍ ഹാഷ്മിയുമായുള്ള  ചുംബന രംഗങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു  ഹുമൈമ . സ്ക്രീനില്‍ ഇതുവരെ ചുംബന രംഗങ്ങള്‍ ചെയ്തിട്ടില്ല അതിനാല്‍ ഈ രംഗത്ത് എങ്ങനെ അഭിനയിക്കണമെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല  ഷൂട്ടിംഗ് നടക്കുന്ന ദിവസം എനിക്ക് ഭയമായിരുന്നു ഹുമൈമ പറഞ്ഞു. തന്‍റെ രാജ്യമായ പാക്കിസ്ഥാനില്‍ സിനിമയെക്കുറിച്ചുള്ള പ്രതികരണം എന്തായിരിക്കുമെന്നതില്‍ ആശങ്കയില്ല ഒരുപക്ഷെ ചുംബന രംഗം അവിടെ സെന്‍സര്‍ ചെയ്തേക്കും ഹുമൈമ കൂട്ടിച്ചേര്‍ത്തു.

ബിഗ്‌ ബോസ്സിന്‍റെ ഭാഗമാകാനില്ലെന്നു തസ്ലിമ നസ്രീന്‍

മുംബൈ: കളേഴ്സ്  ടി വി സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ബിഗ്‌ ബോസ്സില്‍ പങ്കെടുക്കാനുള്ള ക്ഷണം വിവാദ എഴുത്തുകാരി തസ്ലീമ നസ്രീന്‍ നിരസിച്ചു. റിയാലിറ്റി ഷോയുടെ ഭാഗമാകുക വഴി സ്വയം ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കാനും അതുവഴി സാമ്പത്തിക നേട്ടം ഉണ്ടാക്കാനുമുള്ള അവസരം ലഭിക്കുമെന്ന് ചാനല്‍ അധികൃതര്‍ തസ്ലീമയോട് പറഞ്ഞുവെങ്കിലും അവര്‍ ക്ഷണം നിരസിക്കുകയായിരുന്നു. റിയാലിറ്റി ഷോയുടെ പതിനെട്ടാം സീസണ്‍ സെപ്തംബറില്‍ സംപ്രേക്ഷണം നടക്കാനിരിക്കുകയാണ് .

ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ ഇല്ലെന്ന് രവീണ ടണ്ടന്‍

മുംബൈ: ഇനി ചുംബന രംഗങ്ങളിലോ  കെട്ടിപ്പിടിച്ച് അഭിനയിക്കാനോ ഇല്ലെന്ന് ബോളിവുഡ് നടി രവീണ ടണ്ടന്‍. ഒണിര്‍ സംവിധാനം ചെയ്യുന്ന സാബ് എന്ന സിനിമയിലെ  ചില രംഗങ്ങള്‍ തനിക്ക് ചേരുന്നതല്ലെന്നും ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നും രവീണ ഇതിനകം സംവിധായകനെ അറിയിച്ചു കഴിഞ്ഞു. ആദ്യം ഈ റോള്‍ സംഗീത ബിജലാനിക്കാണ് നല്‍കിയിരുന്നതെങ്കിലും  അവര്‍ ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നാണ്‌ ഒണിര്‍ രവീണയെ സമീപിച്ചത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications