Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Movies

ബോക്സ് ഓഫീസ് റെക്കാര്‍ഡുകള്‍ ഭേദിച്ച് പി കെ

മുംബൈ: വിവാദങ്ങള്‍ പിന്തുടരുമ്പോഴും  കളക്ഷന്‍ റിക്കാര്‍ഡ് ഭേദിച്ച്  അമീര്‍ഖാന്‍ ചിത്രമായ പി കെ  ബോക്സ് ഓഫീസ് വിജയം തുടരുന്നു. മൂന്ന്‍ ആഴ്ചകൊണ്ട് മുന്നൂറ് കോടി രൂപയാണ് ചിത്രം നേടിയത്  .വിദേശ ബോക്സ് ഓഫീസുകളിലും പി കെ  റിക്കാര്‍ഡിട്ടു . ധൂം 3ന്‍റെ റിക്കാര്‍ഡ് ആണ്  പി കെ ഭേടിച്ചത് . വിദേശത്ത് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ഹിന്ദി ചിത്രമായി  പി കെ .രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത പി കെ  ഹിന്ദുമതത്തിനെതിരാണ് എന്നാരോപിച്ച്  വി എച്ച് പി ,ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍  പി കെ പ്രദര്‍ശിപ്പിക്കുന്ന  തിയേറ്ററുകള്‍ ആക്രമിച്ചിരുന്നു.  വിവാദങ്ങള്‍ കൊഴുത്തതും ചിത്രം ഹിറ്റാകാന്‍ സഹായകമായി .

കല്യാണത്തിനുശേഷവും ബോളിവുഡില്‍ നടികള്‍ സജീവമാകുന്നു

മുംബൈ: മലയാളം ഉള്‍പ്പെടെ അന്യഭാഷകളില്‍  വിവാഹത്തിനുശേഷം നടികള്‍ അഭിനയം വിടുമ്പോള്‍ ബോളിവുഡിലെ നായികമാര്‍ക്ക്  കല്യാണം അഭിനയ രംഗത്ത് തുടരുന്നതില്‍ തടസ്സമാകുന്നില്ല . വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടായാലും അഭിനയിക്കാന്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ തയ്യാറാകുന്നത്  സിനിമവ്യവസായരംഗത്ത്  നല്ല കീഴ്വഴക്കം ഉണ്ടാക്കുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് . ഐശ്വര്യ റായ് ബച്ചന്‍  പ്രസവത്തെ തുടര്‍ന്ന്‍ രണ്ടുവര്‍ഷം സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നുവെങ്കിലും  ഇപ്പോള്‍ വീണ്ടും സജീവമാവുകയാണ്.സഞ്ജയ്‌ ഗുപ്തയുടെ ജസ്ബയിലൂടെയാണ് ഐശ്വര്യ സിനിമയില്‍ വീണ്ടും തിരിച്ചുവരുന്നത്.

സെക്സ് റാക്കറ്റിനെക്കുറിച്ച് അറിയില്ലെന്ന് പ്രിയങ്ക ചോപ്ര

അന്ധേരിയില്‍ തന്‍റെ പേരിലുള്ള വീട് കേന്ദ്രീകരിച്ച് സ്പായുടെ മറവില്‍ സെക്സ് റാക്കറ്റ് പ്രവര്ത്തിക്കുന്നുവെന്നതിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ്‌ പ്രിയങ്ക വിശദീകരണം നല്‍കിയത്. മുംബായ് നഗരത്തില്‍ എനിക്ക് ഒരുപാടു കെട്ടിടങ്ങളും വീടുകളുമുണ്ട് അവയൊക്കെ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് അവിടെയൊക്കെ എന്താണ് നടക്കുന്നത് എന്നെനിക്ക് അറിയില്ല.

ബോളിവുഡില്‍ 2015 നായികമാരുടെ വര്‍ഷം

ഈ വര്‍ഷം ബോളിവുഡില്‍ നായികാ പ്രാധാന്യമുള്ള കുറച്ച് ചിത്രങ്ങള്‍ മാത്രമേ ഇറങ്ങിയിട്ടുള്ളുവെങ്കില്‍ വരുന്ന 2015  നയികമാര്‍ക്കുള്ളതാണ്. നായികമാര്‍ക്ക് പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളാണ് അണിയറയില്‍  ഒരുങ്ങിക്കൊണ്ടിരിക്കുന്നത് . നാല്  വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐശ്വര്യ റായ് സിനിമയില്‍ വീണ്ടും സജീവമാകുന്ന സഞ്ജയ്‌ ഗുപ്തയുടെ "ജസ്ബ" യാണ് ഇതില്‍ പ്രധാനപ്പെട്ടത്  .ശബാന ആസ്മി ,ഇര്‍ഫാന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍ .

തുടക്കത്തില്‍ തന്നെ സെക്സിയായി മന്നാര

മുംബൈ : ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പുതുമുഖ നടി  മന്നാരയുടെ ചൂടന്‍ രംഗങ്ങള്‍ തരംഗമാകുന്നു.  അനുഭവ്   സംവിധാനം ചെയ്ത “സിദ്” എന്ന ചിത്രത്തിലെ ട്രെയിലറുകള്‍ യു ട്യൂബില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. മേല്‍ വസ്ത്രം ധരിക്കാതെയുള്ള മന്നാരേയുടെ പോസ്റ്ററുകള്‍ ഇതിനകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.  മേല്‍ വസ്ത്രമില്ലാതെ ഷൂട്ട്‌ ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്നാല്‍ അനുഭവ് സര്‍ പറഞ്ഞപ്പോള്‍  കഥാപത്രത്തിനു ഇത് അനിവാര്യമാണെന്ന് തോന്നി മന്നാര പറയുന്നു.

അഞ്ചു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം "രംഗ് രസിയ" തിയേറ്ററിലെത്തി

മുംബൈ: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍  രാജാരവിവര്‍മ്മയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി  കേതന്‍ മേത്ത സംവിധാനം ചെയ്ത സിനിമയായ  രംഗ് രസിയ  തിയേറ്ററിലെത്തി . സെന്‍സര്‍ ബോഡിന്‍റെയും മറ്റും നൂലാമാലകളില്‍ കുടുങ്ങിക്കിടന്ന സിനിമ  അഞ്ചു വര്‍ഷത്തിനു ശേഷമാണ് വെളിച്ചം കണ്ടത് . ഒരു പാടു രംഗങ്ങളില്‍ നഗ്നത പ്രദര്‍ശനം ഉള്ളതിനാല്‍  സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകാത്തതായിരുന്നു  സിനിമ റിലീസ് ഇത്ര വൈകാന്‍ കാരണമായത് .

കമലഹാസന്‍ അറുപതിന്‍റെ നിറവില്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം പത്മഭൂഷന്‍ കമലഹാസന്‍ അറുപതിന്‍റെ നിറവില്‍.1960ല്‍ അഞ്ചാം വയസ്സില്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ കമലഹാസന്‍ പിന്നീടുള്ള അഞ്ചുപതിറ്റാണ്ടിനിടയില്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ അനവധിയാണ്.ജമിനി ഗണേശനും സാവിത്രിയും തമിഴ് സിനിമയില്‍ കത്തി നില്‍ക്കുമ്പോള്‍ ബാലതാരമായി സിനിമയില്‍ വന്ന കമലഹാസന്‍ പത്മഭൂഷന്‍ അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയെങ്കിലും ചുരുങ്ങിയ കാലംകൊണ്ട്  സിനിമപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ പുരസ്ക്കാരം.കളത്തൂര്‍ കണ്ണമ്മയ്ക്കുശേഷം ഇരട്ടവേഷത്തില്‍ അഭിനയിച്ച സിനിമയാണ് “പാര്‍ത്താല്‍ പശി

ബോളിവുഡില്‍ സുഹൃത്തുക്കളെയുണ്ടാക്കുക പ്രയാസമാണെന്ന് നര്‍ഗീസ് ഫഖ്രി

മുംബൈ: ബോളിവുഡ് സിനിമാലോകത്ത് സുഹൃത്തുക്കളെ ഉണ്ടാക്കുക ഏറെ പ്രയാസമുള്ള കാര്യമാണെന്ന് പുതുമുഖ താരം നര്‍ഗീസ് ഫ്ഖ്രി. മൂന്ന് വര്‍ഷം മുമ്പാണ് നര്‍ഗീസ് ബോളിവുഡില്‍ എത്തിയത്. ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന്‍ മോഡലായി ജോലിചെയ്യവെയാണ് നര്‍ഗീസ് ഇന്ത്യയില്‍ എത്തുന്നത്.

മുംബൈ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

മുംബൈ:  സ്പോണ്‍സര്‍മാര്‍  ഇല്ലാത്തതിനാല്‍ ഈ വര്‍ഷം  ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കരുതിയിരുന്ന   മുംബൈ  ഫിലിം ഫെസ്റ്റിവലിന് (എം എം എഫ്)  അവസാനം തിരശീല ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ സഹകരണത്തോടെയാണ്  ചലചിത്രോല്‍സവം  നടക്കുന്നത്. ഒക്ടോബര്‍ ഇരുപത്തിയൊന്നു വരെ  നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍  65 രാജ്യങ്ങളില്‍ നിന്നായി 180 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അമേരിക്കന്‍ ഫ്രഞ്ച് സിനിമയായ സെറീനയാണ് ഉത്ഘാടന ചിത്രം .ബ്രാഡ്ലി കൂപ്പര്‍ , ജെന്നിഫര്‍ ലോറന്‍സ് എന്നിവര്‍ വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂസന്‍ ബിയറാണ്. ജുഹുവിലെ ചന്ദന്‍ സിനിമയിലാണ് പ്രദര്‍ശനം.

നഗ്നത പ്രദര്‍ശനം ശുദ്ധമായ കലയെന്ന് ഓള്‍ഗ ല്യൂ ചാക്ക്

ഉക്രൈന്‍:  നഗ്നത പ്രദര്‍ശനം ശുദ്ധമായ കലയെന്ന്  ഉക്രൈന്‍ പാര്‍ലിമെന്‍റ്  തെരഞ്ഞെടുപ്പില്‍  ഉക്രനിയന്‍ ഡെമോക്രാറ്റിക്‌ അലയന്‍സ് ഫോര്‍ റിഫോം പാര്‍ട്ടി  സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന  ഓള്‍ഗ ല്യൂ ചാക്. സ്വകാര്യമായെടുത്ത  നഗ്ന ഫോട്ടോകള്‍  ചോര്‍ത്തി നെറ്റില്‍ പ്രചരിപ്പിക്കുന്നതില്‍  സെലബ്രറ്റികള്‍ പലരും ആശങ്കാകുലരാകുമ്പോഴാണ്  തന്‍റെ നഗ്ന ഫോട്ടോ ഇന്റര്‍ നെറ്റില്‍ പ്രചരിക്കുന്നതിനോടു  ഓള്‍ഗ ല്യൂ ചാക്ക് അനുഭാവപൂര്‍വ്വം പ്രതികരിക്കുന്നത്. ലോക പ്രശസ്ത ചിത്രകാരന്മാരായ വാന്‍ ഗോഗ് , ടിടിയാന്‍  എന്നിവരുടെ നഗ്നത  ചിത്രീകരിക്കുന്ന സൃഷ്ടികളെ ലോകം അംഗീകരിക്കുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications