Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Movies

പറവൂര്‍ ഭരതന്‍ അംഗീകാരം കിട്ടാത്ത കലാകാരന്‍

പറവൂര്‍ : കഴിവുമാത്രം ഉണ്ടായാല്‍ അംഗീകാരം കിട്ടില്ലെന്ന് തെളിയിക്കുന്നതാണ് നടന്‍ പറവൂര്‍ ഭരതന്‍റെ ജീവിതം .ആറുപതിറ്റാണ്ട് മലയാള സിനിമാരംഗത്ത് സജീവമായിരുന്ന ഭരതന്‍  നിരവധി അനശ്വര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ മലയാള സിനിമാലോകം അവഗണിക്കുകയായിരുന്നു. പരാതിയോ പരിഭവമോ ഇല്ലാതെ അഭിനയകലയോട് ആത്മാര്‍ഥത പുലര്‍ത്തിയ മലയാള  സിനിമയിലെ  കാരണവര്‍  കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ പഴയ തലമുറയിലെ  അവസാനത്തെ കണ്ണിയാണ്  അറ്റുപോകുന്നത് . നാടക വേദിയില്‍ നിന്ന് സിനിമയിലെത്തിയ ഭരതന്‍ വില്ലന്‍ വേഷങ്ങളിലൂടെ  അരങ്ങേറി  പിന്നീട് സ്വഭാവ നടനായും , ഹാസ്യ നടനായും  കഴിവ് തെളിയിച്ചു .

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു, ഒറ്റാല്‍ മികച്ച ചിത്രം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ  ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു .ജയരാജ്‌ സംവിധാനം ചെയ്ത  "ഒറ്റാല്‍" ആണ് മികച്ച ചിത്രം . "ഒരാള്‍ പൊക്കം " എന്ന ചിത്രം സംവിധാനം ചെയ്ത സനല്‍ കുമാര്‍ ശശിധരനാണ് മികച്ച സംവിധായകന്‍ . നിവിന്‍ പൊളി , സുദേവ് നായര്‍ എന്നിവര്‍ മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. 1983, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിവിന്‍ പൊളിക്ക് അവാര്‍ഡ് ലഭിച്ചതെങ്കില്‍ മൈ ലൈഫ് പാര്‍ട്ട്നര്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് സുദേവ് നായര്‍ പുരസ്ക്കാരത്തിന് അര്‍ഹത നേടിയത്.

ബാഹുബലിയുടെ വിജയം ഇന്ത്യന്‍ സിനിമയുടെ വിജയം-- വിജയേന്ദ്ര പ്രസാദ്‌

മുംബൈ :  ബാഹുബലിയുടെ  വിജയം ഇന്ത്യന്‍ സിനിമയുടെ വിജയമാണെന്ന്  സിനിമയുടെ കഥാകാരന്‍  കെ വി വിജയേന്ദ്ര പ്രസാദ്‌ പറഞ്ഞു.  ബാഹുബലിയുടെ വിജയം ഒരു ഭാഷയുടെ വിജയം മാത്രമല്ല  തെലുങ്കിലും തമിഴിലും   മലയാളത്തിലും  ഹിന്ദിയിലും പുറത്തിറക്കിയ സിനിമക്ക് പ്രേക്ഷകര്‍ നല്ല സ്വീകരണമാണ് നല്‍കിയത് .സിനിമയുടെ വിജയം മുകൂട്ടി പ്രവചിക്കാന്‍ കഴിയില്ല  പ്രേക്ഷകരാണ് സിനിമയുടെ വിജയം നിശ്ചയിക്കുന്നത്  വിജയേന്ദ്ര പ്രസാദ്‌ പറഞ്ഞു . വിജയേന്ദ്ര പ്രസാദിന്‍റെ മകന്‍  രാജമൌലി  സംവിധാനം ചെയ്ത ബാഹുബലി പത്തുദിവസം കൊണ്ട് ആഗോളതലത്തില്‍ 350 കോടി രൂപയുടെ കളക്ഷനാണ് നേടിയത്.

നഗ്ന ഫോട്ടോ കിം കാര്‍ദാഷിയാന്‍ ഫോട്ടോ ഏജന്‍സിക്ക് എതിരെ വക്കീല്‍ നോട്ടീസ് അയച്ചു

ലോസാഞ്ചല്‍സ്: നഗ്ന ഫോട്ടോ പകര്‍ത്തിയ  പാപ്പരാസി എജന്‍സിക്കെതിരെ  പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോ താരം കിം കാര്‍ദാഷിയാന്‍  വക്കീല്‍ നോട്ടീസ് അയച്ചു . മുപ്പത്തിരണ്ടുകാരിയായ താരം തന്‍റെ വീടിനോടു ചേര്‍ന്നുള്ള  നീന്തല്‍ കുളത്തില്‍ വസ്ത്രമില്ലാതെ ഉല്ലസിക്കുന്ന നേരത്ത് ഹെലികോപ്ടറില്‍ വീടിന്‍റെ മുകളിലൂടെ പറന്ന x17  ഫോട്ടോ ഏജന്‍സിയിലെ പാപ്പരാസികള്‍ സൂം ലെന്‍സ്‌ ഉപയോഗിച്ച് ഫോട്ടോ പകര്‍ത്തുകയായിരുന്നു .ഒന്നും ഉടുക്കാതെ കുളിക്കുന്ന നേരത്ത് വീടിനുമുകളില്‍ ഹെലികോപ്ടര്‍ പറക്കുന്നത് കണ്ട് സംശയം തോന്നിയതിനാല്‍   ഓടിച്ചെന്ന് ടവ്വല്‍ എടുത്ത് നാണം മറക്കുകയായിരുന്നുവെന്ന് കാര്‍ദാഷിയാന്‍ പറഞ്ഞു .

ബോളിവുഡില്‍ നായികമാര്‍ക്ക് നല്ല കാലം പത്ത് സിനിമകള്‍ക്ക് വന്‍ പ്രതികരണം

മുംബൈ : ബോളിവുഡ് സിനിമകള്‍ക്ക് നല്ല കാലം വരുന്നു അതോടൊപ്പം നായികമാര്‍ക്കും . ഒരു പാടു സിനിമകളുടെ പരാജയത്തിനുശേഷം ഇപ്പോള്‍ പത്തോളം സിനിമകള്‍ മികച്ച കളക്ഷന്‍ റിക്കാര്‍ഡുമായി മുന്നേറുന്നു. " തനു വെഡ്സ് മനു റിട്ടേന്‍സ്" ആണ് കളക്ഷന്‍ റിക്കാര്‍ഡില്‍ മുന്നില്‍ മുപ്പത് ലക്ഷം രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 150 കോടി രൂപയുടെ കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത് .ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്‍ മാധവനും കങ്കണ രാനട്ടുമാണ് നായികാ നായകന്മാര്‍ .

പടമില്ലാത്ത താരങ്ങളെ സഹായിക്കാന്‍ അമ്മ സീരിയില്‍ നിര്‍മ്മിക്കും

കൊച്ചി : പടമില്ലാതെ വിഷമിക്കുന്ന താരങ്ങളെ സഹായിക്കാന്‍ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ സീരിയല്‍ നിര്‍മ്മിക്കുന്നു . അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിന് ശേഷം പ്രസിഡണ്ട് ഇന്നസെന്റാണ് ഇക്കാര്യം അറിയിച്ചത് . ഫണ്ട് രൂപീകരണത്തിനായി ഷോ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചതായി ഇന്നസെന്റ് അറിയിച്ചു .പുതിയ ഭാരവാഹികള്‍ യോഗത്തില്‍ വെച്ച് സ്ഥാനമേറ്റു . പ്രസിഡണ്ട് ഇന്നസന്റും ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുമാണ്.

സ്റ്റോക്ക് ഹോം അന്താരാഷ്ട്ര ചലച്ചിത്രോത്സവം, മേരി കോം മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടി

സ്വീഡന്‍: ഓമങ്ങ് കുമാര്‍ സംവിധാനം ചെയ്ത  മേരി കോം  സ്റ്റോക്ക് ഹോം അന്താരാഷ്ട്ര  ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. ഇന്ത്യന്‍ ഒളിമ്പിക് താരമായ ബോക്സര്‍ മേരി കോമിന്‍റെ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമയില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചത് ബോളിവുഡ് താരമായ പ്രിയങ്ക ചോപ്രയാണ് .ചലച്ചിത്ര മേളയിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ ബ്രോന്‍സ് ഹോഴ്സ് പുരസ്കാരമാണ് സിനിമ കരസ്ഥമാക്കിയത്.കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിന് പുറത്തിറക്കിയ ചിത്രം  ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു .

ഹോളിവുഡ് സിനിമകള്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഭീഷണിയാകുന്നു ?

മുംബൈ:   ഇന്ത്യന്‍ സിനിമാ വിപണിയില്‍ ഹോളിവുഡ് സിനിമകള്‍  പിടിമുറുക്കുന്നത്  ഇന്ത്യന്‍ സിനിമകള്‍ക് ഭീഷണിയാകുന്നുവോ?  മുമ്പൊന്നുമില്ലാത്തവിധം  ഹോളിവുഡ് സിനിമകള്‍ ഇന്ത്യന്‍ ബോക്സോഫീസില്‍  വിജയം കൊയ്യുന്നത് ഇന്ത്യന്‍ സിനിമ നിര്‍മ്മാതാക്കളെ ആശങ്കയിലാക്കുന്നുവെന്നുതന്നെയാണ് സമീപകാല സംഭവങ്ങള്‍ തരുന്ന സൂചന .വിന്‍ഡീസല്‍ അഭിനയിച്ച  ഫ്യുറിയസ് 7 ആണ് അവസാനമായി ഇന്ത്യന്‍ ബോക്സാഫീസില്‍ റിക്കാര്‍ഡ് ഭേദിച്ച ഹോ ളിവുഡ് സിനിമ .ഇതേ പോലെ  നിരവധി  വന്‍ ബജറ്റ്  ഹോളിവുഡ് സിനിമകള്‍ ഈ വര്‍ഷം ഇന്ത്യയില്‍ റിലീസാകാന്‍ ഇരിക്കുകയാണ് .

ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു , മലയാളം നിരാശപ്പെടുത്തി

ന്യൂഡല്‍ഹി : ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമ നിരാശപ്പെടുത്തി . ജയരാജ്‌ സംവിധാനം ചെയ്ത ഒറ്റാലിന്  മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള  പുരസ്ക്കാരം ലഭിച്ചതാണ് ഏക ആശ്വാസം. അവലംബിത  തിരക്കഥക്കുള്ള പുരസ്ക്കാരം ഒറ്റാലിന് തിരകഥ എഴുതിയ ജോഷി മംഗലത്തിനാണ് . മികച്ച മലയാള ചിത്രം സിദ്ധാര്‍ഥ് ശിവന്‍ സംവിധാനം ചെയ്ത് ഐന്‍ ആണ് . മികച്ച പശ്ചാത്തല സംഗീതം 1983 പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി സുന്ദറിനാണ്. ഐനിലെ അഭിനയത്തിന് യുവ നടന്‍ മുസ്തഫ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹാനയി . മലയാളി ബാലിക ഉത്തര ഉണ്ണികൃഷ്ണനാണ് മികച്ച ഗായിക  ശൈവം എന്ന തമിഴ് സിനിമയിലെ ഗാനത്തിനാണ് പുരസ്ക്കാരം .

ഇന്ത്യന്‍ സിനിമയില്‍ പരീക്ഷണവുമായി Tomorrow 8 P M ഇന്ത്യ റോഡ്‌ ട്രിപ്പ്‌

മുംബൈ:  Tomorrow 8 pm എന്നപേരില്‍ പുറത്തിറങ്ങാനിരിക്കുന്ന  ഹിന്ദി സിനിമയുടെ  തിരക്കഥ  തയ്യാറാക്കുന്നതിന്‍റെ ഭാഗമായി  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളുടെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍  പകര്‍ത്തുന്നതിനായി  ഓള്‍ ഇന്ത്യ റോഡ്‌ ട്രിപ്പ്‌ നടത്തുന്നു . തിരകഥക്കായി  29  സംസ്ഥാനങ്ങളിലൂടെ  17000km സഞ്ചരിച്ചു  അനുഭവങ്ങള്‍ ശേഖരിക്കുക എന്നത് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവുംവലിയ  പരീക്ഷണമായിരിക്കുമെന്ന് സിനിമയുടെ സംവിധായകന്‍ മനോജ്‌ മൌര്യ പറഞ്ഞു. ഓള്‍ ഇന്ത്യ റോഡ്‌ ട്രിപ്പ്‌  എന്‍ സി പി എ യില്‍ വെച്ച് എം എല്‍ എ  രാജ് പുരോഹിത് ഫ്ലാഗ് ഓഫ് ചെയ്തു .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications