Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Movies

റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ അവാര്‍ഡ്

ലോസ് അഞ്ചലസ് :  ശബ്ദ മിശ്രണത്തിനുള്ള ഗോള്‍ഡന്‍ റീല്‍ അവാര്‍ഡിന്  മലയാളിയായ റസൂല്‍ പൂക്കുട്ടി അര്‍ഹനായി . സിനിമ ശബ്ദ രംഗത്തെ സംഭാവനയ്ക്ക്‌ നല്‍കിവരുന്ന   ലോകത്തിലെ ഏറ്റവും വലിയ അവാര്‍ഡാണിത്. "ഇന്ത്യാസ് ഡോട്ടര്‍" എന്ന ഡോക്യുമെന്‍ററിയിലെ ശബ്ദ മിശ്രണത്തിനാണ് പുരസ്ക്കാരം .ഈ പുരസ്ക്കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ്  ഇദ്ദേഹം . ഡല്‍ഹിയില്‍ കൂട്ട മാനഭംഗത്തിനിരയായി മരിച്ച  നിര്‍ഭയയുടെ കഥ പറയുന്ന ഡോക്യുമെന്‍ററിക്ക് ഇന്ത്യയില്‍ പ്രദര്‍ശനം നിരോധിച്ചതാണ് .2009 ല്‍ സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രത്തിനു പൂക്കുട്ടിക്ക് ഓസ്ക്കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു .

കൂടെ അഭിനയിക്കാന്‍ തയ്യാറാണെന്ന് അമീര്‍ഖാന്‍ മനം നിറഞ്ഞ് സണ്ണി ലിയോണ്‍

തന്‍റെ കൂടെ അഭിനയിക്കാന്‍ തയ്യാറാണെന്ന  ബോളിവുഡിലെ സൂപ്പര്‍ താരം  ആമിര്‍ഖാന്‍റെ സന്ദേശം കണ്ട് ഇന്ത്യന്‍ സിനിമയിലെ മാദക തിടമ്പും  സെക്സ് താരവുമായ  സണ്ണി ലിയോണിന്‍റെ മനം നിറഞ്ഞു . സി എന്‍ എന്‍  ഐ ബി എന്‍  ചാനലിലെ " ദ ഹോട്ട് സീറ്റ് " എന്ന പരിപാടിയിലെ സണ്ണി  ലിയോണിന്‍റെ വിവാദമായ അഭിമുഖത്തിന് പിന്നാലെയാണ്  കൂടെ അഭിനയിക്കാന്‍ തയ്യാറാണെന്ന് ആമിര്‍ ഖാന്‍ സണ്ണി ലിയോണിന്‍റെ ഫേസ് ബുക്ക്‌ പേജില്‍ കുറിച്ചത്.  അഭിമുഖം നടത്തിയ  പത്രപ്രവര്‍ത്തകനായ ഭൂപേന്ദ്ര ചൌബേയുടെ  ചോദ്യങ്ങള്‍ പലതും വിവാദമാവുകയും ചര്‍ച്ച വിഷയമാവുകയും ചെയ്തിരുന്നു .

വയസ്സായതായി തോന്നുന്നില്ല അമ്പതിന്‍റെ നിറവില്‍ സല്‍മാന്‍ ഖാന്‍

വയസ്സായതായി തോന്നുന്നില്ലെന്ന് അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ബോളിവുഡിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ . ഡിസംബര്‍ 27ന് അമ്പത് വയസ് പൂര്‍ത്തിയാകുന്ന  സല്‍മാന്‍ ഖാന്‍ ഇപ്പോഴും ബോളിവുഡിലെ  ഏറ്റവും  തിരക്കുള്ള ജനപ്രിയ താരമാണ് .വയസ്സായതായി തോന്നുന്നില്ല  തുടക്കത്തില്‍ സുല്‍ത്താന്‍ എന്ന സിനിമക്കുവേണ്ടി പരിശീലനം നടത്തുമ്പോള്‍  ചില കാര്യങ്ങള്‍ എളുപ്പം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല എന്നാല്‍ ഇപ്പോള്‍ എല്ലാ റോളുകളും  അനായാസം ചെയ്യാന്‍ കഴിയുന്നു  ഇതാണ് ആകെയുള്ള  ഒരു വ്യത്യാസം  സല്‍മാന്‍ ഖാന്‍ പറയുന്നു . ഒരു സിനിമ ചെയ്യുമ്പോള്‍  എന്‍റെ പ്രേക്ഷകരെ ഞാന്‍ മനസില്‍ വെക്കും.

രവീന്ദ്ര നാഥ് ടാഗോറിന്‍റെ ജീവിതം സിനിമയാകുന്നു , നസ്രുദ്ദീന്‍ ഷാ പ്രധാന വേഷത്തില്‍

പനാജി  : രവീന്ദ്ര നാഥ് ടാഗോറിന്‍റെ  ജീവിതം സിനിമയാകുന്നു. "തിങ്കിംഗ് ഓഫ് ഹിം" എന്ന പേരിലുള്ള സിനിമ സംവിധാനം ചെയ്യുന്നത് പ്രശസ്ത അര്‍ജന്റീനിയന്‍  സംവിധായകന്‍ പാബ്ലോ സീസറാണ്.നസ്റുദ്ദീന്‍ ഷായെ പ്രധാന വേഷത്തില്‍ അഭിനയിപ്പിക്കാനാണ് താല്‍പ്പര്യമെന്ന് സീസര്‍ പറഞ്ഞു . അടുത്ത ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കും . ശാന്തിനികേതനിലും അര്‍ജന്റീനയിലുമായാണ്  സിനിമയുടെ ചിത്രീകരണം നടക്കുക . ടാഗോറിന്‍റെ വേഷം ചെയ്യാന്‍ നസ്രുദ്ദീന്‍ ഷയെയാണ് ഉദ്ദേശിക്കുന്നത് .

അഡ്വഞ്ചര്‍ ഷോ " ഖത്രോം കി കിലാഡി " യില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍

മുംബൈ :   ഏറെ ജനശ്രദ്ധ  നേടിയ അഡ്വഞ്ചര്‍  ഷോയായ  "ഖത്രോം കി കിലാഡി " യുടെ  ഏഴാം സീസണില്‍  മലയാളി സൗന്ദര്യ റാണി  പാര്‍വ്വതി ഓമനക്കുട്ടന്‍  ഉള്‍പ്പെടെ  പ്രമുഖര്‍ പങ്കെടുക്കുന്നു .

മറാത്തി ചിത്രം "കോര്‍ട്ട്" ഓസ്ക്കാര്‍ ചലച്ചിത്രമേളയിലേക്ക്

മുംബൈ : ദേശീയ പുരസ്ക്കാരം ലഭിച്ച മറാത്തി സിനിമ "കോര്‍ട്ട്" അടുത്തവര്‍ഷം നടക്കുന്ന  എണ്‍പത്തി എട്ടാമത്  ഓസ്ക്കാര്‍ ചലച്ചിത്രമേളയിലേക്ക് ഇന്ത്യയുടെ ഒദ്യോഗിക ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.  വിദേശ ചിത്ര വിഭാഗത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക .പുതുമുഖ സംവിധായകനായ ചൈതന്യ തമനയുടെ  കോര്‍ട്ടിന് ഇതിനകം ദേശീയവും അന്തര്‍ദേശീയവുമായ പതിനേഴോളം പുരസ്ക്കാരങ്ങള്‍ ലഭിച്ചുകഴിഞ്ഞു.

ഉയര്‍ന്നുവന്നത് കഷ്ടതകളെ അതിജീവിച്ച്--- കങ്കണ റാണോട്ട്

ഒരു പാട് കഷ്ടതകളെയും  പ്രതിബന്ധങ്ങളേയും അതിജീവിച്ചാണ്  ബോളിവുഡില്‍  ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ന്നുവന്നതെന്ന് ബോളിവുഡ് താരം കങ്കണ റാണോട്ട്. ഒന്നുമില്ലാതെയാണ് മുംബയില്‍വന്നിറങ്ങിയത്. മുംബയില്‍ വന്നപ്പോള്‍ ഒന്നുമറിയില്ലായിരുന്നു  തുടക്കത്തില്‍ സാഹചര്യങ്ങളെല്ലാം എതിരായിരുന്നു . ശാരീരികമായ ഘടകങ്ങള്‍പ്പോലും  എതിരായിരുന്നു . ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്തല്ല മുംബയില്‍ വന്നത്.ട്രെയിനിലും , ബസ്സിലും , ടാക്സിയിലും യാത്രചെയ്തു.

പറവൂര്‍ ഭരതന്‍ അംഗീകാരം കിട്ടാത്ത കലാകാരന്‍

പറവൂര്‍ : കഴിവുമാത്രം ഉണ്ടായാല്‍ അംഗീകാരം കിട്ടില്ലെന്ന് തെളിയിക്കുന്നതാണ് നടന്‍ പറവൂര്‍ ഭരതന്‍റെ ജീവിതം .ആറുപതിറ്റാണ്ട് മലയാള സിനിമാരംഗത്ത് സജീവമായിരുന്ന ഭരതന്‍  നിരവധി അനശ്വര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ മലയാള സിനിമാലോകം അവഗണിക്കുകയായിരുന്നു. പരാതിയോ പരിഭവമോ ഇല്ലാതെ അഭിനയകലയോട് ആത്മാര്‍ഥത പുലര്‍ത്തിയ മലയാള  സിനിമയിലെ  കാരണവര്‍  കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ പഴയ തലമുറയിലെ  അവസാനത്തെ കണ്ണിയാണ്  അറ്റുപോകുന്നത് . നാടക വേദിയില്‍ നിന്ന് സിനിമയിലെത്തിയ ഭരതന്‍ വില്ലന്‍ വേഷങ്ങളിലൂടെ  അരങ്ങേറി  പിന്നീട് സ്വഭാവ നടനായും , ഹാസ്യ നടനായും  കഴിവ് തെളിയിച്ചു .

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു, ഒറ്റാല്‍ മികച്ച ചിത്രം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ  ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു .ജയരാജ്‌ സംവിധാനം ചെയ്ത  "ഒറ്റാല്‍" ആണ് മികച്ച ചിത്രം . "ഒരാള്‍ പൊക്കം " എന്ന ചിത്രം സംവിധാനം ചെയ്ത സനല്‍ കുമാര്‍ ശശിധരനാണ് മികച്ച സംവിധായകന്‍ . നിവിന്‍ പൊളി , സുദേവ് നായര്‍ എന്നിവര്‍ മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. 1983, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിവിന്‍ പൊളിക്ക് അവാര്‍ഡ് ലഭിച്ചതെങ്കില്‍ മൈ ലൈഫ് പാര്‍ട്ട്നര്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് സുദേവ് നായര്‍ പുരസ്ക്കാരത്തിന് അര്‍ഹത നേടിയത്.

ബാഹുബലിയുടെ വിജയം ഇന്ത്യന്‍ സിനിമയുടെ വിജയം-- വിജയേന്ദ്ര പ്രസാദ്‌

മുംബൈ :  ബാഹുബലിയുടെ  വിജയം ഇന്ത്യന്‍ സിനിമയുടെ വിജയമാണെന്ന്  സിനിമയുടെ കഥാകാരന്‍  കെ വി വിജയേന്ദ്ര പ്രസാദ്‌ പറഞ്ഞു.  ബാഹുബലിയുടെ വിജയം ഒരു ഭാഷയുടെ വിജയം മാത്രമല്ല  തെലുങ്കിലും തമിഴിലും   മലയാളത്തിലും  ഹിന്ദിയിലും പുറത്തിറക്കിയ സിനിമക്ക് പ്രേക്ഷകര്‍ നല്ല സ്വീകരണമാണ് നല്‍കിയത് .സിനിമയുടെ വിജയം മുകൂട്ടി പ്രവചിക്കാന്‍ കഴിയില്ല  പ്രേക്ഷകരാണ് സിനിമയുടെ വിജയം നിശ്ചയിക്കുന്നത്  വിജയേന്ദ്ര പ്രസാദ്‌ പറഞ്ഞു . വിജയേന്ദ്ര പ്രസാദിന്‍റെ മകന്‍  രാജമൌലി  സംവിധാനം ചെയ്ത ബാഹുബലി പത്തുദിവസം കൊണ്ട് ആഗോളതലത്തില്‍ 350 കോടി രൂപയുടെ കളക്ഷനാണ് നേടിയത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications