
തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍കുമാറിന്. ‘ഉഷ്ണ രാശി’ എന്ന നോവലിനാണ് അവാര്‍ഡ്. പുന്നപ്ര വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ‘ഉഷ്ണരാശി’. ഒരുലക്ഷം രൂപയും പ്രശ്സ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മദിനമായ ഒക്ടേവബര് 27 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും.
നാല് കഥാ സമാഹാരങ്ങള്‍ ഉള്‍പ്പെടെ 15 ഓളം പുസ്തകങ്ങള്‍ മോഹൻകുമാർ എഴുതിയിട്ടുണ്ട്. ആദ്യ നോവലായ ‘ശ്രാദ്ധശേഷം’, ‘മഴനീര്‍ത്തുള്ളികള്‍’ എന്ന പേരില്‍ സിനിമയായിട്ടുണ്ട്. 2010 ല്‍ ശിവന് സംവിധാനം ചെയ്ത ‘കേശു’ എന്ന കുട്ടികളുടെ സിനിമയ്ക്ക് തിരക്കഥ എഴുതി.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ കെ.വേലായുധന്‍പിള്ളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ച മോഹന്‍കുമാര്‍ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് സര്‍ക്കാര്‍ സര്‍വീസിലേയ്ക്ക് എത്തുകയായിരുന്നു.പാലക്കാട്ടുംകോഴിക്കോട്ടും കളക്ടറായിരുന്ന മോഹൻകുമാർ ഇപ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ്