
ഒരേ സമയം പല പ്രൊജക്ടുകളും ഏറ്റെടുത്ത് തിരക്കുപിടിച്ച സിനിമ ജീവിതം നയിച്ചിരുന്ന ഞാൻ ഇപ്പോൾ തൊഴിൽ രഹിതയാണ് പറയുന്നത് പ്രശസ്ത നർത്തകിയും മയൂരി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയുമായ സുധാചന്ദ്രൻ.ഹിറ്റായ ടി വി ഷോ നാഗിൻ 2 കഴിഞ്ഞതിനുശേഷം ഒരവസരവും എന്നെത്തേടി വന്നിട്ടില്ല ഇതെന്നെ അത്ഭുതപ്പെടുത്തുന്നു എന്റെ ഇത്രയും നാളത്തെ സിനിമ ജീവിതത്തിനിടയിൽ ഇങ്ങനെയൊരു കാലം ഉണ്ടായിട്ടേയില്ല എന്തുകൊണ്ടാണ് ഇങ്ങനെയൊരവസ്ഥ എന്ന് എനിക്കറിയില്ല, ഞാൻ അതിനെക്കുറിച്ച് അന്വേഷിച്ചിട്ടുമില്ല ആൾക്കാർ ചോദിക്കുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കും എന്തു പറ്റി? മുംബയിൽ താമസമാക്കിയിരിക്കുന്നസുധാചന്ദ്രൻ പറയുന്നു.കഴിഞ്ഞ വർഷം ഒന്ന് രണ്ട് ടിവി സീരിയലുകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും ഒരു വെബ് സീരിയൽ നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ ഒരു ചാനലിനു വേണ്ടി ഒരു സീരീസ് നിർമ്മിക്കാനുള്ളതയ്യാറെടുപ്പിലാണ് നിർമ്മാണത്തിൽ പരിചയമില്ലാത്തത് വെല്ലുവിളിയാണ് അഭിനയിക്കുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒന്നാണ് നിർമ്മാണം സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിലും തൽക്കാലം ആ രംഗത്തേക്ക് ഇല്ല .ജീവിതത്തിൽ ആഗ്രഹിച്ചത് ലഭിക്കില്ല ലഭിച്ചത് കൊണ്ട് സന്തോഷിക്കുക സുധാചന്ദ്രൻ മനസ്സ് തുറക്കുന്നു