
ന്യൂയോർക്ക്:പതിനാറാമത്തെ വയസ്സിൽ ലൈംഗീക പീഢനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഇന്ത്യൻ മോഡലും നടിയുമായ ,പത്മ ലക്ഷ്മി രംഗത്ത്.യുഎസ് സൂപ്രീംകോടതി പ്രതിനിധി ?ബ്രറ്റ് കവനാഗ് വർഷങ്ങൾക്കുമുമ്പ്തങ്ങളെ പീഢിപ്പിച്ചുവെന്നപരാതിയുമായിരണ്ടു സ്ത്രീകൾ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് വിവാദ എഴുത്തുകാരനായ സൽമാൻറഷ്ദിയുടെ മുൻ ഭാര്യ കൂടിയായ പത്മലക്ഷ്മി ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലൂടെ തന്റെ പീഢന കഥ വെളിപ്പെടുത്തിയിരിക്കുന്നത്. ഭാവി അപകടത്തിലാകുമോ എന്ന ഭയം കൊണ്ടാണ്കഴിഞ്ഞ32വർഷം ഇക്കാര്യം ആരോടും വെളിപ്പെടുത്താതിരുന്നത് ഇപ്പോൾ രണ്ടു സ്ത്രീകൾ യുഎസ് സുപ്രീംകോടതി പ്രതിനിധിക്കെതിരെ പീഡന ആരോപണവുമായി രംഗത്തുവന്നപ്പോൾ എനിക്കും രഹസ്യം വെളിപ്പെടുത്തണമെന്ന് തോന്നി പത്മലക്ഷ്മിലേഖനത്തിൽ പറയുന്നു.ഹൈസ്ക്കൂളിൽ പഠിക്കുന്ന സമയത്ത്ഒരു പുതുവർഷ ആഘോഷ വേളയിലാണ് ബോയ്ഫ്രണ്ട്തന്നെ ബലാൽസംഗം ചെയ്തത്അന്ന് 23 വയസ്സുണ്ടായിരുന്ന ആകോളേജ് വിദ്യാർത്ഥിയിയുമായി ഞാൻ സുഹൃത്ബന്ധം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു പത്മലക്ഷ്മി വെളിപ്പെടുത്തുന്നു.എന്നാൽ അയാളുടെ പേര്പത്മലക്ഷ്മി പറയുന്നില്ല.എഴുവയസ്സുള്ളപ്പോൾ രണ്ടാനച്ഛന്റെ ബന്ധു ലൈംഗീകമായി പീഡിപ്പിച്ചു ഇക്കാര്യം അമ്മയോടും രണ്ടാനച്ഛനോടും പറഞ്ഞപ്പോൾ അവർ എന്നെ ഇന്ത്യയിലുള്ള മുത്തച്ഛന്റേയും മുത്തശ്ശിയുടേയും അടുത്തേക്ക് അയക്കുകയായിരുന്നു. തുറന്നു പറഞ്ഞാൽ പുറത്താക്കപ്പെടും എന്ന പാഠമാണ് അന്ന് ലഭിച്ചത് ചെറുപ്രായത്തിൽ നേരിട്ട ഈ അനുഭവങ്ങൾഎന്നെ ഒരുപാട് ബാധിച്ചു ,മറ്റുള്ളവരെ വിശ്വസിക്കാനുള്ള എന്റെ ശേഷി നഷ്ടമായി ചെറുപ്രായത്തിൽ ഒരു പുരുഷൻ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ അവരുടെ ജീവിതത്തെ ബാധിക്കുന്നില്ല പക്ഷെ ഒരു പെൺകുട്ടിയുടെ ജീവിതം ഇതിന് കനത്ത വില നൽകേണ്ടിവരുന്നു അവൾക്ക്ഇഷ്ടമുള്ള പലതുംനഷ്ടമാകുന്നു പത്മലക്ഷ്മി എഴുതുന്നു.എനിക്ക് ഇപ്പോൾഎട്ടു വയസ്സുള്ള മകളുണ്ട് ഞാൻ ജീവിതം കൊണ്ട്മനസ്സിലാക്കിയ കാര്യങ്ങൾ ലളിതമായ വാക്കുകളിലൂടെ അവൾക്ക് പറഞ്ഞു കൊടുക്കുകയാണ് "ആരെങ്കിലും നിന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചാൽ ,ഇഷ്ടമില്ലാത്ത രീതിയിൽ പെരുമാറിയാൽ ഉച്ചത്തിൽ നിലവിളിക്കുക,അവിടെ നിന്ന് മാറി മറ്റാരോടെങ്കിലും ഇത് പറയുക,ശരീരത്തിൽ കൈവെക്കാൻ ആരേയും അനുവദിക്കരുത് ,നിന്റെ ശരീരം നിന്റേതാണ് "
32 വർഷത്തിന് ശേഷം ഈ കഥ പറയുമ്പോൾ എനിക്കൊന്നും നേടാനില്ല പക്ഷെ സത്യം പറയാൻ വൈകിയാൽ നമുക്ക് ഒരു പാട് നഷ്ടങ്ങൾ സംഭവിക്കുമെന്ന് തിരിച്ചറിയണം നമ്മുടെ മൗനം ഇനിയുള്ള നാളുകളിൽ പുരുഷൻമാർക്ക് സ്ത്രീകളുടെ മേൽ കടന്നു കയറാനുള്ള അനുവാദമാകരുത് പത്മ ലക്ഷ്മി മുന്നറിയിപ്പ് നൽകുന്നു