Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

പ്രണയിക്കുന്നുണ്ട് ആളെപറയില്ലെന്ന് സുസ്മിത സെന്‍

ഒരാളെ ആഴത്തില്‍ പ്രണയിക്കുന്നുണ്ട് എന്നാല്‍ ആളുടെ പേര് പറയില്ലെന്ന് ബോളിവുഡ് താരം സുസ്മിത സെന്‍. ഹിന്ദിയിലും ബംഗാളിയിലുമായി ഉടന്‍ പുറത്തിറങ്ങുന്ന മൂന്ന് സിനിമകളിലൂടെ തിരിച്ചു വരവ് നടത്തുന്ന മുപ്പതിയെട്ടുകാരിയായ താരം ദത്തെടുത്ത രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ്. അവിവാഹിതയായ അമ്മയായ സുസ്മിത സെന്നിനു മക്കളെ വളര്‍ത്തുന്നതിന് വ്യക്തമായ ധാരണയുണ്ട് അതിനാല്‍ തന്നെ തന്‍റെ പ്രണയത്തെക്കുറിച്ച് തുറന്നു ചര്‍ച്ചചെയ്യാന്‍ താല്‍പ്പര്യമില്ല .ബോളിവുഡില്‍ എല്ലാം തുറന്ന് ചര്‍ച്ചചെയ്യപ്പെടുന്നു എന്നാല്‍ ചില കാര്യങ്ങള്‍ കുട്ടികളുടെ മുന്നില്‍ വെച്ച് പറയാന്‍ പാടില്ല സുസ്മിത പറയുന്നു. അമ്മയായ തനിക്ക് നല്ല ഭാര്യയാകാനും കഴിയും. ഭാര്യയായലുള്ള കടമ മനസ്സിലാക്കാന്‍ ഞാന്‍ കഠിന ശ്രമം നടത്തുകയാണ്.ഭാര്യ എന്നത് ഒരു ഉപ ഉല്‍പ്പന്നമാണ്‌ . ഒരാളെ ആഴത്തില്‍ പ്രണയിച്ചുകൊണ്ട്  ജീവിതത്തിലെ വളരെ നല്ല ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാന്‍ ആഴത്തില്‍ പ്രണയിക്കുന്നുണ്ട് എന്ന് പറയുമ്പോള്‍ എവിടെയോ ഒരാള്‍ തുള്ളിച്ചാടും അതിനാല്‍ ഞാന്‍ പേര് പറയില്ല സുസ്മിത പറയുന്നു .ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ് . ഇപ്പോള്‍ ഞാന്‍ ഡൈവിംഗ് പഠിക്കാനായി നല്ലൊരു സമയം വെള്ളത്തിനടിയില്‍ ചെലവഴിക്കുകയാണ് മക്കളെയും ഡൈവിംഗ് പഠിപ്പിക്കുന്നുണ്ട്. പെട്ടന്നു ഡൈവിംങ്ങില്‍ കമ്പം വരാന്‍ കാരണം പ്രണയിക്കുന്ന ആള്‍ ഡൈവറാണോ എന്ന ചോദ്യത്തിനു നന്നായി ഡൈവ് ചെയ്യും എന്നാണ് സുസ്മിതയുടെ മറുപടി .ഏതായാലും സിനിമയില്‍ നിന്നുള്ള ആളല്ല പ്രണയിതാവ് എന്ന് സുസ്മിത വ്യക്തമാക്കുന്നു. സിനിമാരംഗത്ത് നിന്നുള്ള ഒരാളെ വിവാഹം ചെയ്യുന്നത് ആലോചിക്കാന്‍ പോലും കഴിയില്ല. സിനിമ മേഖലയേയും അവിടത്തെ ബന്ധങ്ങളെക്കുറിച്ചും എനിക്ക് നന്നായി അറിയാം .സിനിമാരംഗത്ത് ജോലിചെയ്യുക വീട്ടിലേക്ക് തിരിച്ചുപോവുക എന്നതാണ് എന്‍റെ നിലപാട് അല്ലാതെ ഇവിടെ പണിയെടുത്ത് ഇവിടത്തന്നെ കഴിഞ്ഞുകൂടാന്‍ എനിക്കാവില്ല സുസ്മിത സെന്‍ നയം വ്യക്തമാക്കുന്നു. .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications