Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

യാഥാര്‍ത്ഥ്യത്തോട് തൊട്ടു നില്‍ക്കുന്ന മലയാള സിനിമ

Author: 
സാഗരിക എസ്

മലയാള സിനിമ പുതിയ പാതയിലാണ്.അമാനുഷികരായ കഥാപാത്രങ്ങള്‍ക്കപ്പുറത്ത്് യാഥാര്‍ത്ഥ്യത്തെ തൊട്ടു നില്‍ക്കാന്‍ മലയാള സിനിമ തുടങ്ങിയിരിക്കുന്നു.പണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ എലിപ്പത്തായത്തില്‍ ആവിഷ്‌ക്കരിച്ച രീതിയില്‍ നിന്ന്് സിനിമാ കമ്പോളത്തിനും ഹൃദ്യമാകുന്ന തരത്തില്‍ സിനിമ മാറാന്‍ തുടങ്ങിയിരിക്കുന്നു.തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന പുതിയ ചിത്രം നല്‍കുന്ന സൂചനകള്‍ ഇതാണ്.

 

തൊണ്ടിമുതലും ദൃക്സാക്ഷിയും കഴിഞ്ഞ കാലങ്ങളില്‍ കണ്ട സിനിമകളില്‍ നിന്ന്് മാറി നില്‍ക്കുന്നതും യാഥാര്‍ത്ഥ സംഭവങ്ങളോട് തൊട്ടു നില്‍ക്കുന്നതിനാലാണ്.സമൂഹത്തിന്റെ ഖനിക്കുള്ളില്‍ നിന്ന്്് കണ്ടെടുക്കുന്ന സന്ദര്‍ഭങ്ങളെ മനോഹരമായി അവതരിപ്പിക്കാന്‍ പുതിയ സംവിധായകര്‍ക്കാവുന്നുണ്ട്്്.എല്ലാ ചിത്രങ്ങളും പുലിമുരുന്മാരുടെതല്ലെന്ന്്് മലയാള സിനിമ തെളിയിച്ചു കൊണ്ടിരിക്കുന്നു.സാധാരണ ജീവിതത്തിലെ പ്രത്യേകം ശ്രദ്ധിക്കാത്ത ചെറിയ ചെറിയ കാര്യങ്ങളും പെരുമാറ്റരീതികളുമെല്ലാം വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നു. വര്‍ഗീയ ധ്രുവീകരണം ഏറെ ശക്തമായ കാസര്‍ഗോഡിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ ചുവരെഴുത്തിലൂടെയും കൊടി തോരണങ്ങളിലൂടെയും, യാതൊരു കോലഹാലങ്ങളുമില്ലാതെ അവതരിപ്പിക്കുന്നുണ്ട്.കോലാഹലമില്ലാതെ രാഷ്ട്രീയത്തെ അവതരിപ്പിക്കാന്‍ ഈ സിനിയ്ക്കാവുന്നുണ്ട്്്.

മഹേഷിന്റെ പ്രതികാരത്തേക്കാള്‍ വളരെ ഗൗരവമായും ആഴത്തിലുമാണ് അത് ജീവിതത്തേയും രാഷ്ട്രീയത്തേയും സമീപിച്ചിരിക്കുന്നത്. തൊണ്ടി കിട്ടുക എന്നതും അതിന് സാക്ഷിയുണ്ടാവുക എന്നതും മാത്രമാണ് ആവശ്യം. യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെട്ടതാണോ തിരിച്ച് കിട്ടുന്നത് എന്നത് അത് നഷ്ടപ്പെട്ടവരെ മാത്രം ബാധിക്കുന്ന കാര്യമാണെന്ന്്് ഈ ചിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്്്

 

അമല്‍ നീരദ് മുതല്‍ ദീലിഷ് പോത്തനും ശ്യാംപുഷ്‌ക്കരനും തുടങ്ങി പുതു തലമുറയിലെ സംവിധായകര്‍ പുതിയ സംവേദനത്തിനാണ് തീ കൊളുത്തിയിരിക്കുന്നത്്.അത്്് ആളിപ്പടരുക തന്നെയാണ്.ശക്തമായ തിരക്കഥയുടെ പിന്‍ബലത്തില്‍ പണിത മഹേഷിന്റെ പ്രതികാരത്തില്‍ നിന്ന്്് 

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ എത്തുമ്പോള്‍ ശക്തനായ സംവിധായകനെയാണ് മലയാള സിനിമ നേടിയെടുക്കുന്നത്്.ഈ കാഴ്ച ഏതെല്ലാമോ അര്‍ത്ഥത്തില്‍ പ്രേക്ഷകനെ പൊള്ളിക്കുന്നതിനാലാണ് ഇത്തരം സിനിമകള്‍ ഇപ്പോള്‍ വന്‍വിജയം നേടുന്നത്്.പ്രതികാരവും വയലന്‍സും ശക്തമായ കമ്മടിപ്പാടം മുതല്‍ അവസാനമിറങ്ങിയ അങ്കമാലി ഡയറീസ് വരെ പ്രേക്ഷകന്റെ നിയതമായ സങ്കല്പങ്ങളെയാണ് പൊളിച്ചെളുതിയത്്.വെടിയുണ്ട പോലെ പാഞ്ഞുപോകുന്ന ക്യാമറ ദൃശ്യങ്ങള്‍ പ്രേക്ഷകമനസ്സില്‍ എന്തൊക്കെയോ കോരി നിറച്ച്്് മുന്നേറുമ്പോള്‍ ഇത്തരം സിനിമകള്‍,ആ നാടിന്റെ യാഥാര്‍ത്ഥ്യത്തെ തന്നെയാണ് അവിഷ്‌ക്കരിച്ചിട്ടുള്ളത്്.കമ്മട്ടിപ്പാടം മാറുന്ന കൊച്ചിയെ ആണ് ബോദ്ധ്യപ്പെടുത്തിയതെങ്കില്‍ അങ്കമാലി ഡയറീസ്,അങ്കമാലിയെ മറ്റൊരു കാഴ്ച നല്‍കി പ്രേക്ഷകനെ വിഭ്രമിക്കുകയായിരുന്നു

 

അടുത്തകാലത്ത് മലയാള സിനിമയില്‍ ശ്രദ്ധേയമായ രണ്ട് പ്രവണതകള്‍ കാണുകയുണ്ടായി. ആദ്യത്തേത് മലയാള സിനിമ ആഗോള വിഷയങ്ങളില്‍ കൈവെച്ചു തുടങ്ങി എന്നുള്ളതാണ്.കുടിയേറ്റവും അഭയാര്‍ഥി പ്രശ്‌നവും അടക്കമുള്ള ആഗോള രാഷ്ട്രീയ പരിസരത്തെ കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലും പുതിയ സിനിമകളില്‍ ഇടം പിടിക്കുന്നു. മഹേഷ് നാരായണന്റെ ടേക്ക് ഓഫ് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ജോലി തേടിയെത്തിയ നഴ്‌സുമാരുടെ കഥയാണ് പറഞ്ഞതെങ്കിലും ഇസ്‌ളാമിക സ്റ്റേറ്റ് തീവ്രവദം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയുണ്ടായി. അമല്‍ നീരദ്് സംവിധാനം ചെയ്ത സി.ഐ .എയില്‍ ഒരു മലയാളി യുവാവിന്റെ പ്രണയ കഥയുടെ പശ്ചാത്തലമാകുന്നത് മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റമാണ്. വ്യത്യസ്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കരുത്തും മലയാള സിനിമ നേടുന്നുവെന്ന്്് പുതിയ സിനിമകള്‍ നമുക്ക്്് കാട്ടിത്തരുന്നുണ്ട്്്.ഒരു ഓള്‍ട്ടര്‍നേറ്റീവ് ജീവിതം സാധ്യമാണോ എന്ന ചോദ്യത്തിന് വളരെ വിജയകരമായി പറ്റും എന്ന് ലളിതമായ  ഉത്തരമായി രാമന്റെ ഏദന്‍തോട്ടം എന്ന സിനിമ നല്‍കുന്നത്്്.സൗഹൃദവും പ്രണയവും തോന്നാന്‍ പ്രായമുണ്ടെന്ന്. കൃത്യമായി സ്ഥാപിക്കുന്ന മലയാള സിനിമയില്‍ നിന്നുള്ള പുതിയ വെളിച്ചമാണ് ഈ ചിത്രം നല്‍കുന്നത്്്.

 

 

പുതിയ കാലത്തില്‍ നിന്നുകൊണ്ട്്് സിനിമയ്ക്ക്്് നവീനമായ കാഴ്ചകള്‍ നമ്മുടെ യാഥാര്‍ത്ഥ്യത്തോട് ഏറെ അടുത്ത്്് നില്‍ക്കുന്നതാണ്.പച്ചയായ ജീവിതം തന്നെയാണ് ഈ ചിത്രങ്ങള്‍ നമുക്ക്് കാട്ടിത്തരുന്നത്്.അതിമാനുഷര്‍ക്കൊപ്പം സാധാരണക്കാരനും ഇവിടെ ജീവിതമുണ്ടെന്നും ഇത്തരം സിനിമകള്‍ നമ്മോട് പറയുന്നുണ്ട്്്.വരും കാലം മലയാള സിനിമ ആര്‍ജ്ജിക്കുന്ന കരുത്തിനെയാണ് ഇത്തരം സിനിമകള്‍ വെളിവാക്കുന്നത്്.ബ്രഹാണ്ഡത്തെ വിഴുങ്ങുന്ന രണ്ടാമൂഴം സംഭവിക്കാനിരിക്കുമ്പോള്‍,മിന്നാമിനുങ്ങിന്റെ വെളിച്ചത്തിനും വഴി തെളിയിക്കാനാവുമെന്ന്്് ഇത്തരം സിനിമകള്‍ കാണിച്ചു തരുന്നുണ്ട്്്.

 

 

 

 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications