Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

വാല്മീകിയെക്കുറിച്ച് മോശം പരാമര്‍ശം രാഖി സാവന്തിനെ അറസ്റ്റ് ചെയ്തു

ലുധിയാന :  രാമായണത്തിന്‍റെ കര്‍ത്താവായ വാല്മീകിയെ  അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിനു ബോളിവുഡ് താരം രാഖി സാവന്തിനെ പോലീസ് അറസ്റ്റ് ചെയ്തു . വാല്മീകി സമൂദായത്തിന്‍റെ  വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വാല്മീകിയെ അധിക്ഷേപിച്ചു എന്നാരോപിച്ച്  നല്‍കിയ ഹര്‍ജിയില്‍ മാര്‍ച്ച് ഒമ്പതിന് ലുധിയാന സെഷന്‍സ് കോടതി രാഖി സാവന്തിന് സമന്‍സ് അയച്ചിരുന്നു . തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ്‌ കോടതി അറസ്റ്റ് വാറണ്ട്പുറപ്പെടുവിച്ചത് . തന്‍റെ സുഹൃത്തും ഗായകനുമായ മൈക്ക  സിങ്ങിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍  പിടിച്ചുപറിക്കാരനായിരുന്ന വാല്മീകിക്ക്  മാനസാന്തരം വന്ന പോലെ തന്‍റെ സുഹൃത്തിനും മാനസാന്തരം വന്നുവെന്ന് കുട്ടിക്കാലത്ത് പഠിച്ച കഥ സൂചിപ്പിക്കുകയാണ് ചെയ്തതെന്ന് സംഭവത്തോട്പ്രതികരിക്കവെ രാഖി സാവന്ത് പറഞ്ഞു 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications