Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍ അന്തരിച്ചു

മുംബൈ : പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍ അന്തരിച്ചു 84 വയസ്സായിരുന്നു . മധ്യ മുംബയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം . ദീര്‍ഘകാലമായി അസുഖ ബാധിതയയിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ ജയ്പൂര്‍ ഘരാന എന്ന രീതിയില്‍  വളരെ പ്രവീണ്യം ഉണ്ടായിരുന്ന കിഷോരി അമോങ്കര്‍  ഹിന്ദുസ്ഥാനി സംഗീതത്തില്‍ തന്‍റേതായ ശൈലി വികസിപ്പിച്ചെടുത്തു .സംഗീതത്തിന് പുറമേ നല്ലൊരു വാഗ്മിയായിരുന്ന അമോങ്കര്‍ രാജ്യത്തുടനീളം സഞ്ചരിച്ച്  സംഗീതത്തെക്കുറിച്ച് ക്ലാസുകളെടുത്തു .പത്മഭൂഷന്‍ , പത്മവിഭൂഷന്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം അവരെ ആദരിച്ചിരുന്നു . കിഷോരി അമോങ്കരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് , ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവു എന്നിവര്‍ അനുശോചിച്ചു .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications