Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു .ദുല്‍ഖര്‍ സല്‍മാന്‍ നടന്‍ ,പാര്‍വ്വതി നടി

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു . ഒഴിവു ദിവസത്തെ കളിയാണ് മികച്ച സിനിമ . ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു ചാര്‍ളി എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ് . പാര്‍വ്വതിയാണ് മികച്ച നടി .ചിത്രം എന്ന്‍ നിന്‍റെ മൊയ്തീന്‍ .മമ്മൂട്ടി പൃഥ്വി രാജ് എന്നിവരെ പിന്തള്ളിയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവാര്‍ഡ് നേടിയത്. ചാര്‍ളിയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാശാണ് മികച്ച സംവിധായകന്‍ . പി ജയചന്ദ്രന്‍ മികച്ച ഗായകനും,  റഫീഖ് അഹമ്മദ് മികച്ച ഗാനരചയിതാവുമായി തെരഞ്ഞെടുക്കപ്പെട്ടു  .ചിത്രം എന്ന്‍ നിന്‍റെ മൊയ്തീന്‍ . സംവിധായകന്‍ മോഹന്‍ അദ്ധ്യക്ഷനായ പത്തംഗ ജൂറിയാണ്  അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത് .മുപ്പത്  സിനിമകളാണ്  ഇത്തവണ മത്സര രംഗത്ത്  ഉണ്ടായിരുന്നത് .ഇത്തവണ അവാര്‍ഡിനായി എത്തിയ സിനിമകള്‍  പൊതുവേ നിലവാരം കുറഞ്ഞവയായിരുന്നുവെന്ന്‍ ജൂറി വിലയിരുത്തി .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications