Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കല്ല്യാണം വേണ്ട പ്രണയിക്കാനാണ് ഇഷ്ടമെന്ന് സല്‍മാന്‍ ഖാന്‍

മുംബൈ: കല്ല്യാണം  വേണ്ടെന്നും പ്രണയിക്കാനാണ്  ഇഷ്ടമെന്നും ബോളിവുഡ് സൂപ്പര്‍ തരാം സല്‍മാന്‍ ഖാന്‍ . നേരത്തെ കല്യാണത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ തമാശ പറഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്ന   സല്‍മാന്‍ ഖാന്‍ അടുത്തിടെ  പറഞ്ഞുറപ്പിച്ച  കല്ല്യാണം നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു . എന്നാല്‍ കഴിഞ്ഞ ദിവസം   തന്‍റെ സിനിമയായ  ബജ്രംഗി ഭജന്‍റെ ഗാനങ്ങള്‍ പുറത്തിറക്കുന്ന വേളയിലാണ് കല്ല്യാണം എന്ന ആശയം ഉപേക്ഷിച്ചിരിക്കുകയാണെന്നും പ്രണയിക്കാനാണ് ഇഷ്ടമെന്നും  വ്യക്തമാക്കിയത് . പ്രണയത്തിന്‍റെ പേരില്‍ ബോളിവുഡില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് 49കാരനായ സല്‍മാന്‍ ഖാന്‍ . സോമി അലി മുതല്‍  സംഗീത ബിജലാനി വരേയുള്ളവരുമായും  ഐശ്വര്യ റായ് മുതല്‍  കത്രീന കൈഫ്‌  വരേയുള്ളവരുമായുമുള്ള സല്‍മാന്‍ ഖാന്‍റെ  പ്രണയ ബന്ധം ഒരുകാലത്ത് ബോളിവുഡില്‍  എറെ ചര്‍ച്ചാവിഷയമായിരുന്നു . 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications