Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതായപ്പോള്‍ ശരീരം വില്‍ക്കേണ്ടിവന്നുവെന്നു ശ്വേത

സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ജീവിക്കാന്‍ വഴിയില്ലാതയപ്പോഴാണ് ശരീരം വില്‍ക്കാന്‍ തയ്യാറായതെന്ന് നടി ശ്വേത. 2002ല്‍ പതിനൊന്നാം വയസ്സില്‍ വിശാല്‍ ഭരദ്വാജിന്‍റെ മക്ഡീ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ ശ്വേത അനാശാസ്യ പ്രവര്‍ത്തനത്തിനു പിടിയിലായി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് പലരും കേട്ടത് .ഇരുപത്തി മൂന്നുകാരിയായ ശ്വേതയെ നാലുദിവസം മുമ്പാണ് ഹൈദരാബാദിലെ ഹോട്ടലില്‍ വെച്ച് അനാശാസ്യത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. റിമാണ്ടിലായ ശ്വേതയെ  ഇപ്പോള്‍സര്‍ക്കാര്‍പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മുംബയില്‍ നിന്നുള്ള ഒരു ബിസിനസ്സുകാരന്‍ ഉള്‍പ്പെടെ മറ്റ് ചിലരുംശ്വേതയോടൊപ്പം പിടിയിലായിട്ടുണ്ട്. ഹോട്ടലില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.2005 ല്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമകളായ ഇക്ബാല്‍, വാ ലൈഫ് ഹി തൊ ഐസി,രാം ഗോപാല്‍ വര്‍മ്മയുടെ 2006ല്‍ പുറത്തിറങ്ങിയ ധര്‍ണ സരൂരി ഹെ , കഹാനി ഘര്‍ ഘര്‍ കി, കരിഷ്മ ക കരിഷ്മ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച ശ്വേത തെലുങ്ക് ,ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സിനിമ അഭിനയം തൊഴിലായി സ്വീകരിച്ചത് തന്നെ തെറ്റായിപ്പോയി, അവസരങ്ങള്‍ കുറഞ്ഞ ഞാന്‍ ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്,, കുടുംബത്തെ നോക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി എനിക്ക് പണം കണ്ടത്തേണ്ടതുണ്ടായിരുന്നു. എല്ലാ വാതിലുകളും എന്‍റെ മുന്നില്‍ അടഞ്ഞപ്പോള്‍ ഈ ഒരു മാര്‍ഗ്ഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ ചിലര്‍ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഞാന്‍ മാത്രമല്ല മറ്റ് പല നായിക നടികളും ഇതേ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് പിടിയിലായ ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications