Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Organisations

ആശയും പ്രതീക്ഷയും കൈവിട്ട് ജീവിതം വഴിമുട്ടി നില്‍ക്കുന്ന സഹജീവിക്ക് തക്ക സമയത്ത് സഹായഹസ്തം നീട്ടുമ്പോഴാണ് ജീവകാരുണ്യ പ്രവര്‍ത്തനം അന്വര്‍ത്ഥമാകുന്നത്. ഇങ്ങനെ നിസ്വാര്‍ത്ഥമായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബയ് പ്രോവിന്‍സ് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഉത്തമ മാതൃകയാവുകയാണ്. നിരാശ്രയരും നിരാലംബരുമായ ഹൃദ്രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന “ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക്”എന്ന പദ്ധതി വന്‍ വിജയമാകുമ്പോള്‍ അത് മലയാളി സമൂഹത്തിന്റെ വിജയം കൂടിയാവുകയാണ്.

കേരളത്തിനു വെളിയില്‍ മലയാളികള്‍ക്ക് ഒരുപാട് സംഘടന കളുണ്ട്. അവയ്‌ക്കെല്ലാം വൈവിധ്യ മാര്‍ന്ന പ്രവര്‍ത്തനമേഖല കളുമുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യ സ്തമായി സാമൂഹ്യ പ്രവര്‍ത്തനമെന്ന മഹത്തായ ആശയം അതിന്റെ എല്ലാം അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കുകയാണ് ബോംബെ കേളീയ മുസ്ലീം ജമാ അത്ത് എന്ന സംഘടന.
അവസരത്തിനൊത്ത് ഉയരാനും ആവശ്യമുള്ളിടത്ത് യഥാസമയം സഹായമെത്തിക്കാനും കഴിയുമ്പോഴാണ് സാമൂഹ്യപ്രവര്‍ത്തനം അന്വര്‍ത്ഥമാകുന്നത്. മറുനാടന്‍ മലയാളികള്‍ക്കിടയില്‍ ബോംബെ കേരള മുസ്ലീം ജമാ അത്തിന് ഇതര സംഘടനകളെ അപേക്ഷിച്ച് ആഴത്തിലുള്ള വേരോട്ടമുണ്ടായതും ഇതുകൊണ്ടു തന്നെയാണ്.

മറുനാടന്‍ മലയാളി സംഘടനകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന മുംബയിലെ കേരളീയ കേന്ദ്രസംഘടന അമ്പത്തിരണ്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു .1930ല്‍ ബോംബെ കേരളീയ സമാജം രൂപീകൃതമായെങ്കിലും മുംബയിലെ സാധാരണക്കാരായ മലയാളികള്‍ക്ക് അക്കാലത്ത് അതില്‍ പങ്കളിത്തമുണ്ടായിരുന്നില്ല .ഈ സാഹചര്യത്തിലാണ് മുംബയിലെ സാധാരണക്കാരായ മലയാളികളുടെയും തൊഴിലാളികളുടെയും കൂട്ടായ്മയായി ഗീര്‍ഗാവ് ആസ്ഥാനമായി 1938ല്‍ തൊഴിലാളി സേവാസംഘം നിലവില്‍ വരുന്നത് .തൊഴിലാളി സേവ സംഘത്തിന് വര്‍ളി,സേവരി,ലാല്‍ബാഗ് എന്നിവിടങ്ങളില്‍ ശാഖകള്‍ ഉണ്ടായി.1940 കാലഘട്ടങ്ങളില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ധാരാളം മലയാളി സമാജങ്ങള്‍ ഉണ്ടായതോടെ തൊഴിലാളി സേവസംഘങ്ങളും മല

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications