Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഹൃദയം തൊട്ട കര്‍മ്മ പദ്ധതി------വേള്‍ഡ് മലയാളി കൌണ്‍സില്‍

ആശയും പ്രതീക്ഷയും കൈവിട്ട് ജീവിതം വഴിമുട്ടി നില്‍ക്കുന്ന സഹജീവിക്ക് തക്ക സമയത്ത് സഹായഹസ്തം നീട്ടുമ്പോഴാണ് ജീവകാരുണ്യ പ്രവര്‍ത്തനം അന്വര്‍ത്ഥമാകുന്നത്. ഇങ്ങനെ നിസ്വാര്‍ത്ഥമായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബയ് പ്രോവിന്‍സ് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഉത്തമ മാതൃകയാവുകയാണ്. നിരാശ്രയരും നിരാലംബരുമായ ഹൃദ്രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന “ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക്”എന്ന പദ്ധതി വന്‍ വിജയമാകുമ്പോള്‍ അത് മലയാളി സമൂഹത്തിന്റെ വിജയം കൂടിയാവുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 111 ഹൃദ്‌രോഗികളേയാണ് ഈ പദ്ധതിവഴി ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ആന്‍ജിയോ പ്ലാസ്റ്റി ബൈപാസ് എന്നിങ്ങനെ ലക്ഷങ്ങള്‍ ചെലവു വരുന്ന ശസ്ത്രക്രിയ തികച്ചും സൗജന്യമായാണ് നടത്തിക്കൊടുക്കുന്നത്. ജാതി, മത, ഭാഷ, ദേശ, വ്യത്യാസമില്ലാതെ മാനുഷിക പരിഗണനമാത്രം നോക്കിയാണ് അര്‍ഹരായ രോഗികളെ കണ്ടെത്തുന്നത് എന്നതും ഈ പദ്ധതിയെ വേറിട്ടു നിര്‍ത്തുന്നു. കേരളത്തിലേയും, മുംബയിലേയും പ്രശസ്ത ആശുപത്രികളിലായാണ് കഴിഞ്ഞ 111 ശസ്ത്രക്രിയകള്‍ നടന്നത്. പ്രമുഖ ഹൃദ്‌രോഗ വിദഗ്ധനും, ഡിവൈ പാട്ടീല്‍ മെഡിക്കല്‍ കോളേജ് വൈസ് ചാന്‍സലറുമായ ഡോ: ജയിംസ് തോമസ് അകമഴിഞ്ഞ സഹായമാണ് ഈ പദ്ധതിക്ക് നല്‍കിവരുന്നത്. കഴിഞ്ഞ ശസ്ത്രക്രിയകളില്‍ 72 എണ്ണവും ഡോ. ജയിംസ് തോമസിന്റെ നേതൃത്വത്തില്‍ ഡി.വൈ.പാട്ടീല്‍ മെഡിക്കല്‍ കോളജിലാണ് നടന്നത്. അടുത്ത 113 രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന രണ്ടാം ഘട്ട പദ്ധതി മുംബയ് ഷണ്‍മുഖാനന്ദ ഹാളില്‍ മെയ് 19ന് നടന്ന ചടങ്ങില്‍ വെച്ച് കേരള അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഹൃദയങ്ങള്‍ക്ക് സ്വാന്ത്വനമേകാന്‍ “ഒമ്‌ല മ വലമൃ േമെ്‌ല വലമൃ”േ എന്ന മുദ്രാവാക്യവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്നോട്ട് കുതിക്കുമ്പോള്‍ ഈ പദ്ധതി പൂര്‍ണ്ണ വിജയത്തിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ചെയര്‍മാന്‍ കെ.കെ. നമ്പ്യാര്‍ പ്രസിഡന്റ് ഗോകുല്‍ദാസ്, ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ എന്നിവര്‍

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications