Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കേരളീയ കേന്ദ്ര സംഘടന അമ്പത്തി മൂന്നു വര്‍ഷം പിന്നിടുന്നു

മറുനാടന്‍ മലയാളി സംഘടനകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന മുംബയിലെ കേരളീയ കേന്ദ്രസംഘടന അമ്പത്തിരണ്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു .1930ല്‍ ബോംബെ കേരളീയ സമാജം രൂപീകൃതമായെങ്കിലും മുംബയിലെ സാധാരണക്കാരായ മലയാളികള്‍ക്ക് അക്കാലത്ത് അതില്‍ പങ്കളിത്തമുണ്ടായിരുന്നില്ല .ഈ സാഹചര്യത്തിലാണ് മുംബയിലെ സാധാരണക്കാരായ മലയാളികളുടെയും തൊഴിലാളികളുടെയും കൂട്ടായ്മയായി ഗീര്‍ഗാവ് ആസ്ഥാനമായി 1938ല്‍ തൊഴിലാളി സേവാസംഘം നിലവില്‍ വരുന്നത് .തൊഴിലാളി സേവ സംഘത്തിന് വര്‍ളി,സേവരി,ലാല്‍ബാഗ് എന്നിവിടങ്ങളില്‍ ശാഖകള്‍ ഉണ്ടായി.1940 കാലഘട്ടങ്ങളില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ധാരാളം മലയാളി സമാജങ്ങള്‍ ഉണ്ടായതോടെ തൊഴിലാളി സേവസംഘങ്ങളും മലയാളി സമജങ്ങളായി മാറി.1952 ലെ ഐക്യ കേരള കണ്‍വെന്‍ഷന്‍ വന്‍ വിജയമായതോടെ പ്രാദേശിക മലയാളി സമാജങ്ങള്‍ക്ക് ഒരു കൂട്ടായ്മ വേണമെന്ന ആശയം ഉടലെടുത്തു.തുടര്‍ന്ന്‍ നടന്ന ചര്‍ച്ചയില്‍ നിന്നാണ് 1960 ല്‍ കേരളീയ കേന്ദ്ര സംഘടന പിറവിയെടുക്കുന്നത്.കെ ടി ചാണ്ടി,വി കെ മേനോന്‍,കെ പി നാരായണന്‍,എം പരമു,വര്‍ഗീസ്‌ മാസ്റ്റര്‍ എന്നിവരാണ് സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നവര്‍. കെ പി എ സി യുടെ നാടകങ്ങള്‍ കത്തിനിന്നിരുന്ന കാലത്ത് നാടകോത്സവങ്ങള്‍ നടത്തിയും സ്വന്തം നാടകങ്ങള്‍ അവതരിപ്പിച്ചും മുംബായ് മലയാളികളുടെ കൂട്ടായ്മയെ ബലപ്പെടുത്താന്‍ കേരളീയ കേന്ദ്രസംഘടനയ്ക്ക് കഴിഞ്ഞു.മുംബായ് മലയാളികളുടെ സാമൂഹ്യ സാംസ്ക്കാരിക,വിദ്യാഭ്യാസപരമായ ഉന്നമനമാണ് കേരളീയകേന്ദ്ര സംഘടന ലക്ഷ്യമിട്ടിരുന്നത് .മുംബായ് മലയാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു പ്രത്യേകിച്ച് മലയാള വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്കേരളീയ കേന്ദ്ര സംഘടന കേരളീയ പ്യുപ്പിള്‍സ് എജ്യുക്കേഷണല്‍ സൊസൈറ്റി (KPES) രൂപീകരിക്കുന്നത്.പിന്നീട് കെ പി എസ്സിന്‍റെ കീഴില്‍ ആദര്‍ശ വിദ്യാലയം തുടങ്ങാന്‍ കഴിഞ്ഞത് കേരളീയ കേന്ദ്ര സംഘടനയുടെ പ്രവര്‍ത്തനത്തിലെ നാഴികകല്ലായി.1965 ന് ശേഷം കെ എസ് മേനോന്‍, ഇ എസ് ഗംഗാധരന്‍ , കെ പി വാസുദേവന്‍‌, എ കെ നായര്‍, യു കെ കുട്ടി, ടി ആര്‍ ബാലന്‍, ആര്‍ സഹസ്രനമന്‍ ,എച് പി ഹരിഹരന്‍, ഹൈദ്രോസ് ,രത്നാകരന്‍ ,രാമന്‍ ചാക്യാര്‍, പി വി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ കേരളീയ കേന്ദ്ര സംഘടന വളര്‍ന്നു. സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സംഘടന ശ്രദ്ധ പതിപ്പിച്ചിരുന്നു.
നഗരത്തിലെ രണ്ടാംതലമുറയിലും മൂന്നാം തലമുറയിലും പെട്ടവര്‍ക്ക് മാതൃഭാഷയോട് അഭിമുഖ്യമുണ്ടാക്കുന്നതിനു വിവിധ പദ്ധതികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആവിഷ്കരിച്ചു നടപ്പാക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു .കലാമത്സരങ്ങള്‍ സംഘടിപ്പിക്കുക,എച്ച്എസ്സി ,എസ് എസ് സി പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന കുട്ടികളെ അനുമോദിക്കല്‍ എന്നിങ്ങനെയുള്ള പരിപാടികള്‍ക്ക് തുടക്കമിട്ടത് കേരളീയ കേന്ദ്ര സംഘടനയാണ്.ഇന്ന് എണ്‍പതോളം മലയാളി സംഘടനകള്‍ കേരളീയ കേന്ദ്ര സംഘടനയില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട് .മറ്റ് നാല്‍പ്പതോളം സംഘടനകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട് .നിലവില്‍ കെ എസ് മേനോന്‍ പ്രസിഡണ്ടും,ഇ പി കെ വാസുദേവന്‍‌ ജനറല്‍ സെക്രട്ടറിയും,കെ ഉണ്ണികൃഷ്ണന്‍ ട്രഷററുമായുള്ള കമ്മറ്റിയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് .ജനാധിപത്യ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതും,ജനപങ്കാളിത്തം ഉറപ്പിക്കാന്‍ കഴിഞ്ഞതുമാണ് കേരളീയ കേന്ദ്ര സംഘടനയുടെ വളര്‍ച്ചയ്ക്ക് ഉല്‍പ്രേരകമായതെന്ന്‍ കെ എസ് മേനോന്‍ പറയുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications