Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്നേഹത്തിന്‍റെയും കരുണയുടെ അഭാവം: മാതാ അമൃതാനന്ദമയി

നെരൂള്‍ (നവിമുംബൈ): ഇന്ന്‍ സമൂഹത്തില്‍ കാണുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും  കാരണം  സ്നേഹത്തിന്‍റെയും  കരുണയുടെയും അഭാവമാണെന്ന്  മാതാ അമൃതാനന്ദമയി പറഞ്ഞു . നെരൂള്‍ ആശ്രമത്തില്‍ സത്സംഗം നടത്തി സംസാരിക്കുകയായിരുന്നു അവര്‍.വിദ്വേഷവും പകയും ഭീകരവാദവും പ്രചരിപ്പിക്കപ്പെടുന്നത് വ്യക്തികളും സമൂഹവും രാജ്യങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതുകൊണ്ടാണ് . പരസ്പര സ്നേഹവും കരുണയുമാണ് ഇതിനുള്ള മരുന്ന്‍ അമൃതാനന്ദമയി പറഞ്ഞു . അമ്മയുടെ ദര്‍ശനത്തിനായി ആയിരങ്ങളാണ് നെരൂള്‍ ആശ്രമത്തില്‍ എത്തിയത് . എം കെ നായര്‍ , രാജീവ്‌ വര്‍മ്മ എന്നിവര്‍ അമ്മയെ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു. ബെലപ്പൂര്‍ എം എല്‍ എ  മന്ദാ മാത്രേ, ഉറാന്‍ എം എല്‍ എ  ഗജാനന്‍ ബോയിര്‍, പനവേല്‍ എം എല്‍ എ  പ്രശാന്ത്‌ താക്കൂര്‍ എന്നിവര്‍ അമ്മയുടെ വേദിയില്‍ എത്തി. മാതാ അമൃതാനന്ദമയി മഠം ഏറ്റെടുത്ത രണ്സായി  ആദിവാസി ഗ്രാമത്തിലെ  സ്ത്രീകള്‍ അമ്മയെ കാണാന്‍ എത്തിയിരുന്നു ഗ്രാമത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് അമ്മ പെന്‍ഷന്‍ വിതരണം ചെയ്തു . കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനായുള്ള  വിദ്യാമൃതം സ്കോളര്‍ഷിപ്പ്‌ വിതരണം ചടങ്ങില്‍ വെച്ച് ഗജാനന്‍ ബോയിര്‍ എം എല്‍ എ വിതരണം ചെയ്തു .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications