ഭാവി കാലത്തിന്റെ ജീവിത സുരക്ഷക്കായി, പ്രിയഭാജനങ്ങള്ക്കായി കഠിനാദ്ധ്വാനം ചെയ്യുന്നതിനിടയില്‍ വര്‍ത്തമാന ജീവിതത്തെ വിസ്മരിച്ച് പ്രേമ ശൂന്യരായ മനുഷ്യ സമൂഹത്തിനായി, കൌശലക്കാരായ ഒരു ചെറിയ വിഭാഗത്തിന്റെ കഠിനമായ ചൂഷണത്തിന് ഇരയായി സന്തുലിത നഷ്ടപ്പെട്ട പ്രബഞ്ചത്തിന്റെ കൊച്ചു കൊച്ചു താണ്ഡവങ്ങളില്‍ ഒലിച്ചു പോകുന്ന മനുഷ്യ ജീവനുകള്‍ക്കായി, ഏകമായിരുന്ന ഭൂഗോളത്തില്‍ അതിര്‍ത്തികള്‍ സൃഷ്ടിച്ച് അതിര്‍ത്തിയുടെ സംരക്ഷണത്തിനും, വിസ്തൃതിക്കുമായി നടത്തുന്ന യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്ന മനുഷ്യ ജീവനുകള്‍ക്കായി ,ഈശ്വരാരാധനക്കായി ,സൃഷ്ടിച്ച മതങ്ങള്‍ തമ്മിലുള്ള കലഹങ്ങളില്‍ പൊലിയുന്ന ഈശ്വരന്റെ ശ്രേഷ്ഠ സൃഷ്ടികളായ മനുഷ്യ ജീവനുകള്‍ക്കായി, മനുഷ്യ മസ്തിഷ്ക്കത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ക്കായി ,നടത്തുന്ന പോരാട്ടങ്ങളില്‍ ജീവന് പൊലിയുന്ന മനുഷ്യര്‍ക്കായി, സ്നേഹരാഹിത്യം- വഞ്ചന- പരാജയഭീതി മൂലം ജീവിതാരംഭത്തിന് മുമ്പ് തന്നെ ആത്മഹത്യ ചെയ്യപ്പെടുന്ന മനുഷ്യ ജീവനുകള്‍ക്കായി,ഭ്രൂണഹത്യയിലൂടെ പൊലിയുന്ന കുഞ്ഞു ജീവനുകള്‍ക്കായി, ജീവന്റെ ഗീഥ സമര്‍പ്പിക്കുന്നു.
ജീവിത നൈരാശ്യം ബാധിച്ചവര്‍, അസഹ്യമായ ഏകാന്തത അനുഭവിക്കുന്നവര്‍, ലഹരി വസ്തുക്കളുടെ അമിതോപയോഗത്തിനു അടിമപ്പെട്ടവര്‍ ,ലൈഗീകാസക്തിയുടെ ഭ്രാന്തുകള്‍ക്ക് ഇരയാകുന്നവര്‍, ഭീകരതയുടെ താണ്ഡവങ്ങളില്‍ സര്‍വ്വതും നഷ്ടപ്പെടുന്നവര്‍,പ്രകൃതി ദുരന്തങ്ങളില്‍ ,രോഗങ്ങളാല്‍, ജീവന് പൊലിയുന്നവര്‍, സര്‍വ്വര്‍ക്കുമായി ജീവന് സത്തയുടെ ഗീഥ സമര്‍പ്പിക്കുന്നു
ജീവന്റെ സത്തയുടെ അന്വേഷണത്തിലൂടെ സത്യ ദര്‍ശനം ലഭിച്ച, ആദ്ധ്യാത്മിക ശാസ്ത്രത്തിന്റെ അവതാരകന്മാരായ സര്വ്വശ്രേഷ്ഠന്മാരെയും പ്രണമിച്ചുകൊണ്ട് ജീവനുവേണ്ടി തുടിച്ച സര്‍വ്വര്‍ക്കുമായി ജീവന്റെഗീഥ സമര്‍പ്പിക്കുന്നു
ജീവികളുടെ രോദനം, പ്രകൃതിയുടെ രോദനം- മനുഷ്യന് നിര്‍മ്മിച്ച യന്ത്രങ്ങളുടെ ശബ്ദപ്രളയത്തില്‍ സര്വ്വരോദനങ്ങളും വിലയിക്കുമ്പോള്‍ ആശയുടെ കിരണവുമായി പരമാനന്ദത്തിന്റെ ഹൃദയനാദത്തിനായുള്ള ഒരന്വേഷണം.
ബാല്യകാലത്തിന്റെ വിസ്മയങ്ങള്‍ ആസ്വദിക്കും മുമ്പ് തന്നെ അച്ചടിച്ച ബുക്കുകളിലെ ആശയങ്ങളോ, പ്രവാചകന്മാരുടെയോ,ചിന്തകന്മാരുടെയോ,ആശയവാദികളുടെയൊ സിദ്ധാന്തങ്ങള്‍ മസ്തിഷ്ക്കത്തില്‍ നിറയ്ക്കപ്പെട്ട് മാത്സര്യലോകത്തേക്ക് തള്ളപ്പെടുന്ന കുരുന്നുകളുടെ കൂമ്പാരം,ആഹാരത്തിനായി കൊല്ലപ്പെടുന്ന ജീവികളുടെ കൂമ്പാരം,പ്രബഞ്ചത്തെ ആകെ ഭസ്മീകരിക്കാനായി മനുഷ്യന് തന്നെ സൃഷ്ടിച്ച ആയുധങ്ങളുടെ കൂമ്പാരം, സ്നേഹാഭാവം മൂലം നൈരാശ്യം ബാധിച്ച മനുഷ്യ കൂമ്പാരം, മാത്സര്യ ലോകത്തിലെ മോഹങ്ങളുടെ കൂമ്പാരം, മനുഷ്യന് സൃഷ്ടിച്ച കൂമ്പാരങ്ങളുടെ ഭാരത്താല്‍ ഭൂമി വീര്‍പ്പുമുട്ടുന്നു.
പക്ഷങ്ങളായി വിഘടിച്ച് ചുരുങ്ങിയ മനുഷ്യ മനസ്സ് അവനവന്റെ പക്ഷത്തിനായി നിരന്തരം ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. ശബ്ദ കോലാഹലങ്ങള്‍ കൊണ്ട് നിറഞ്ഞ മസ്തിഷ്ക്കത്തെ ശാന്തമാക്കാന്‍ ലഹരി പദാര്‍ത്ഥങ്ങളെ ആശ്രയിക്കുന്നു.പക്ഷത്തിന്റെ വിജയവും പരാജയവും തന്റെതാക്കുന്ന മനുഷ്യ മനസ്സ് ഇന്ന് അതി സങ്കീര്‍ണ്ണമാണ്
ഖണ്ഡ ഖണ്ഡമായി ചുരുങ്ങിയ മനുഷ്യ മനസ്സിനെ സമഗ്രാവസ്ഥയിലെക്കെത്തിക്കാന് ഗോള ഗോളാന്തരങ്ങളായി വ്യാപിച്ചു കിടക്കുന്ന സമഗ്ര പ്രബഞ്ചത്തെ ഏകമായി കാണുന്ന ദൃഷ്ടി വളര്‍ത്താന്‍ പക്ഷഭേദമില്ലാത്ത ഹൃദയാവിഷ്ടമായ സത്യത്തെ പിന്തുടരുന്ന മനുഷ്യരേ സൃഷ്ടിക്കാന്‍ എല്ലാ ജീവികളിലും തന്നെ തന്നെ കാണുന്ന കരുണാപൂര്‍വ്വമായ അഹിംസാവബോധമുള്ള മനുഷ്യരെ സൃഷിക്കുവാന്‍, ജീവന്റെഗീഥം ആലപിക്കുവാന്‍ കൈ കോര്ക്കുവിന് മന്ത്രിക്കുവിന്‍--
One word, one truth, non violence -ഖണ്ഡങ്ങള്‍ വേദനകളാണ് ഭയമാണ് .ഏകത്വം ധൈര്യമാണ്, ആനന്ദമാണ്,ഏകത്വത്തിനായി കൈ കോര്ക്കുവിന് അവബോധാംശമായ പ്രേമഭാജനങ്ങളെ ജീവന്റെ ഗീഥ ആലപിക്കുവിന്‍